മനുഷ്യന്റെ ചിന്തകളേയോ, വീക്ഷണങ്ങളേയോ, ഓർമ്മകളേയോ, വികാരങ്ങളേയോ, ഭാവനകളേയോ ബൌദ്ധികപരമായും, ബോധപൂർവ്വമോ, അബോധപൂർവ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ് മനസ്സ് എന്ന പറയുന്നത്.
മസ്തിഷ്കത്തിലെ ദശലക്ഷക്കണക്കിനുള്ളനാഡീയബന്ധങ്ങളുടേയും അവയിലൂടെ സംക്രമണം ചെയ്യപ്പെടുന്ന നാഡീയപ്രേക്ഷകങ്ങളുടേയും ആകെത്തുകയാണ് മനസ്സ്.
ചിന്ത, വികാരം, ഭയം, ദേഷ്യം, ഉത്കണ്ഠ ഇവയെല്ലാം മനസ്സിന്റെ പ്രവർത്തനങ്ങളാണ്. അതിനാൽ ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ മനസ്സിനേയും ബാധിക്കാം. പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധവും പ്രതികരണശേഷിയും ചിന്തിക്കാനും അനുഭവിക്കാനുമുള്ള ബോധവും നൽകുന്നത് മനസാണ്
മനസ്സിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മസ്തിഷ്കത്തിന്റേയും ശരീരഭാഗങ്ങളുടേയും ഏകോപിതനിയന്ത്രണത്തിലാണ് നടക്കുന്നത്. മസ്തിഷ്കത്തിനും മനസ്സിനും വെവ്വേറെ നിലനിൽപ്പില്ലാത്തതിനാൽ മാനസികവ്യാപാരം എന്നത് മസ്തിഷ്കത്തിന്റെ ധർമ്മമാണ്. പ്രധാന മാനസികവ്യാപാരങ്ങൾ ഇവയാണ്
ചിന്ത
കേവലദത്തങ്ങളിൽ നിന്ന് ആശയങ്ങളും നിഗമനങ്ങളും രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ചിന്ത. അതുവഴി ദൈനംദിനജീവിതക്രമങ്ങളിലെ പ്രശ്നപരിഹരണത്തിന് ഫലപ്രദമായി ഇടപെടൽ നടത്താൻ കഴിയുന്നു. ചുറ്റുപാടുകളെക്കുറിച്ച് തിരിച്ചറിവുണ്ടാകുന്നതും ആവശ്യാനുസരണം വ്യാഖ്യാനിക്കുന്നതും ചിന്താപ്രക്രിയയിലൂടെയാണ്.
ഏറ്റവും ഉയർന്ന മാനസികവ്യാപാരമാണ് ചിന്ത. മനഃശ്ശാസ്ത്രത്തിൽ പ്രായോഗികപ്രശ്നപരിഹരണപ്രക്രിയയായി ചിന്തയെ വ്യവഹരിക്കുന്നു.
മനുഷ്യമനസ്സിന്റെ വ്യാപാരത്തിനാണു് ചിന്ത എന്നു പറയുന്നത്. ലോകത്തിൽ ഏറ്റവും വേഗതയുള്ളതെന്ന് ചിന്ത വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
"ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല" എന്നൊരു നാടൻ ചൊല്ല് ചിന്തയിലെ അപകടങ്ങളേയും അതിന്റെ ആവശ്യമില്ലായ്മയേയും പറ്റിയുണ്ട്. എങ്കിലും, ഏതു പ്രവൃത്തിയും, ചിന്തിച്ച് വരുംവരായ്ക മനസ്സിലാക്കി വേണം ചെയ്യാൻ എന്നതിനാൽ, എങ്കിലും ചിന്ത മനുഷ്യ മനസ്സുകൾക്ക് അത്യാവശ്യമാണെന്നും വാദിക്കപ്പെട്ടിട്ടുണ്ട്.
ചിന്തയുടെ പരിത്യാഗം ആത്മീയമായ ആത്മഹത്യയാകുമെന്ന് ആൽബർട്ട് ഷ്വൈറ്റ്സർ കരുതി.
"ഇന്നത്തെ ചെയ്ത്ത് ഇന്നലെ ചിന്ത... നാളത്തെ ചെയ്ത്ത് ഇന്നിന്റെ ചിന്ത.." എന്ന പുതുച്ചൊല്ല് എല്ലാ കാലാകാലങ്ങളിൽ ചിന്തകൾക്കുള്ള പ്രാധാന്യത്തെ കുറിക്കുന്നു..
ഭാവന
-----------
സംവേദനത്വത്തിലൂടെ സ്വീകരിക്കപ്പെട്ട അറിവുകളേയോ ആശയങ്ങളേയോ അനുഭവങ്ങളേയോ അടിസ്ഥാനപ്പെടുത്തി പ്രവചനപരമായി ചിന്തിക്കുന്നതിനോ മറ്റൊരു കാഴ്ചപ്പാടിൽ നോക്കിക്കാണുന്നതിനോ സഹായിക്കുന്ന മാനസികവ്യാപാരമാണ് ഭാവന.
കാണുകയോ, കേൾക്കുകയോ, മറ്റിന്ദ്രിയങ്ങളാൽ ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ മനസ്സിൽ ചിത്രീകരിക്കാനുള്ള കഴിവാണ് ഭാവന. മനസ്സിലെ അനുഭവങ്ങളുടെ രൂപീകരണം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഇത് ഭാവനാപരമായ മാറ്റങ്ങളോടെ ഉജ്ജ്വലമായ ഓർമ്മകൾ പോലുള്ള മുൻകാല അനുഭവങ്ങളുടെ പുനഃസൃഷ്ടികളാകാം.
ഓർമ്മ
-----------
അറിവ്, വിവരം, അനുഭവം എന്നിവയെ സംരക്ഷിക്കാനും നിലനിർത്താനും ആവശ്യാനുസരണം തിരിച്ചെടുക്കാനും സഹായിക്കുന്ന മാനസികവ്യാപാരമാണ് ഓർമ്മ. ജ്ഞാനംബന്ധിയായ പ്രവർത്തനങ്ങളുടേയും പൊതുധിഷണയുടേയും അടിസ്ഥാനഘടകമാണ് ഓർമ്മ. ലഭ്യമായ വിവരത്തെ ഇന്ദ്രിയാനുഭവത്തിന്റെ രൂപത്തിലോ സങ്കൽപ്പനത്തിന്റെ രൂപത്തിലോ ശേഖരിക്കുന്നതാണ് ഓർമ്മിക്കലിന്റെ ആദ്യപടി. രേഖപ്പെടുത്തിയവിവരത്തെ സ്ഥിരമായി ഒരിടത്ത് സൂക്ഷിച്ചശേഷം യഥാസമയം ലഭ്യമാകുന്ന സൂചനകൾക്കനുസരിച്ച് (Cue) മനസ്സിന്റെ ബോധത്തിലേയ്ക്കാനയിക്കുന്നതാണ് പ്രത്യാനയനം അഥവാ recall.
ബോധം
------------
വ്യക്ത്യധിഷ്ഠിതഅനുഭവങ്ങളിലൂടെ പരിസരവുമായി സ്വയം ബന്ധപ്പെട്ടിരിക്കുന്നു എന്ന വ്യവച്ഛേദിക്കുന്ന വികാരമാണ് ബോധം.
ബുദ്ധി
--------
ബുദ്ധിയെ സംബന്ധിച്ച് അനവധി സിദ്ധാന്തങ്ങൾ പല കാലങ്ങളിലായി മുന്നോട്ടു വെക്കപ്പെട്ടിട്ടുണ്ട് . ബുദ്ധി ഏകാത്മകമാണ് എന്ന അഭിപ്രായമാണ് "സ്പിയർമാന്" (Charles Spearman 1863 -1945) ഉണ്ടായിരുന്നത്. വ്യത്യസ്തമായ ഏഴുതരം ഘടകങ്ങൾ ചേർന്നതാണ് ബുദ്ധിയെന്ന അഭിപ്രായക്കാരനായിരുന്നു "തേഴ്സ്റ്റൺ" (Louis Leon Thurstone 1887-1955). മൂന്നുതരത്തിൽ പെട്ട ബുദ്ധിയെ കുറിച്ചായിരുന്നു "സ്റ്റേൺബർഗ്" (Robert Sternberg 1949) സിദ്ധാന്തിച്ചത്. മനുഷ്യന്റെ ബുദ്ധി ബഹുമുഖമാണെന്ന അഭിപ്രായക്കാരനായിരുന്നു ജ്ഞാതൃവാദിയായ ഗാർഡ്നർ ( [Howard Gardner] മസ്തിഷ്കാഘാതം സംഭവിച്ചവർ, പ്രതിഭാശാലികൾ, പ്രത്യേക മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവർ എന്നിവരടക്കം നൂറു കണക്കിനാളുകളിൽ നടത്തിയ പഠനത്തിലൂടെയാണ് ഗാർഡ്നർ ഈ നിഗമനത്തിലെത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രാത്തിൽ താഴെ ചേർക്കുന്ന ഒമ്പതു തരം ബൗദ്ധികശേഷികളാണ് ഉള്ളത്.
1) ഭാഷാപരമായ ബുദ്ധി
2) യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി
3) ദൃശ്യ - സ്ഥലപരമായ ബുദ്ധി
4) ശാരീരിക - ചലനപരമായ ബുദ്ധി
5) സംഗീതപരമായ ബുദ്ധി
6) വ്യക്ത്യാന്തര ബുദ്ധി
7) ആന്തരിക വൈയക്തിക ബുദ്ധി
8) പ്രകൃതിപരമായ ബുദ്ധി
9) അസ്തിത്വപരമായ ബുദ്ധി
ഹിപ്നോട്ടിസം
---------------------
ഹിപ്നോട്ടിസം എന്നു പറയുമ്പോള് മാജിക് അല്ലെങ്കില്, ഒരു അജ്ഞാത ശക്തി ഇവയിലേതെങ്കിലുമാണ് ഭൂരിഭാഗം പേരുടെയും മനസ്സിലേക്കോടിയെത്തുന്നത്,ഈ തെറ്റിദ്ധാരണ വിദ്യാസമ്പന്നരുടെയിടയില് പോലും ഉണ്ട്.ഭീതി പരത്തുന്ന ഒരു പുകമറ ആയി ബാല്യമനസുകളിലും ഈ വാക്ക് കുത്തിത്തിരുകപ്പെട്ടിരിക്കുന്നു.
ഒരു സ്വാഭാവിക ഉറക്കം തന്നെയാണ് ഹിപ്നോട്ടിസം കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്താണ് സ്വാഭാവിക ഉറക്കം.
അതായത്,ഒരാളുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ കടന്നുപോകുന്ന ആവേഗം തലച്ചോറിലെത്തുകയും തുടര്ന്ന് അതിനെ മടുപ്പിക്കുകയും ചെയ്യുമ്പോഴാണ് ഉറക്കം അനുഭവപ്പെടുന്നത്.
ഹിപ്നോട്ടിസമെന്ന പ്രതിഭാസത്തില് ആ ഉറക്കത്തിനു വേണ്ട സാഹചര്യങ്ങള് ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്.
അങ്ങനെ ഒരേ തരത്തിലുള്ള ഉത്തേജനം മസ്തിഷ്ക്കത്തിലെത്തുമ്പോള് അവിടെ അതിന് ഒരു നിരോധനം ഉണ്ടാകുന്നു.
താരാട്ട് പാടുമ്പോള് കുട്ടികള് ഉറങ്ങുന്നതും,ഇതേ ശാസ്ത്രതത്വം മൂലമാണ്.
പ്രകാശമുള്ള വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,ഒരേ താളത്തിലുള്ള ഈണം കേള്ക്കുക തുടങ്ങിയവ ഒരാളെ അഗാധ ഉറക്കത്തിലേക്ക് നയിക്കും. ഹിപ്നോട്ടിക് നിദ്രയിലായിരിക്കുമ്പോൾ തന്നെ വ്യക്തിയുമായി ആശയവിനിമയം നടത്താൻ മനശ്ശാസ്ത്രജ്ഞൻ ഒരു സെൻട്രി പോസ്റ്റ് നിലനിർത്തുന്നു.
ഉദാഹരണം വ്യക്തിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ, നിദ്രയിലായാലും ആശയ വിനിമയം സാധ്യമാകുന്നു.
ഇന്ദ്രിയാതീത സന്ദേശം (Telepathy)
ഇന്ദ്രിയ സഹായമില്ലാതെയുള്ള പരസ്പാര അന്ത:കരണ ജ്ഞാന വിദ്യ അഥവാ ഒരു വ്യക്തിയിൽ നിന്നു മറ്റൊരു വ്യക്തിയിലേയ്ക്കു ഇന്ദ്രിയ സഹായമില്ലാതെയുള്ള വിവര കൈമാറ്റത്തെ ഇന്ദ്രിയാതീത സന്ദേശം (telepathy)എന്നു അറിയപ്പെടുന്നു.
ഈ പദം പ്രമുഖ ഗവേഷകനും മാനസിക ഗവേഷേണ സമൂഹത്തിന്റെ സ്ഥാപകനുമായ ഫെഡ്രിക് മെയേർസ് (Frederic William Henry Myers - 1843-1901) ആണ്.
ആധുനിക ശാസ്ത്രം ഇതൊരു വസ്തുതാപരമായ പ്രതിഭാസമായി പരിഗണിക്കുന്നില്ല, എന്നിരിക്കലും ഇതിനെ പറ്റി പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉപയോഗത്തിനും ആയി പല പരീക്ഷണവും പഠനവും നടക്കുന്നുണ്ട്.
പക്ഷെ ഈ പരീക്ഷണമൊന്നും തന്നെ വിശ്വസനീയമായ പരീക്ഷണ ശാലകളിൽ വിജയകരമായി നടന്നതല്ല.
പക്ഷെ ഭാരതിയ തത്ത്വ ചിന്തകരും മഹർഷി മാരും പണ്ട് മുതൽ ഈ രീതി ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. പരകായ പ്രവേശത്തിന്റെ ആദ്യ ഘട്ടങ്ങൾ ഒരു ഉദാഹരണമാണ്.
ബോധ മനസ്
ഉപബോധ മനസ്
അബോധ മനസ്
മാനസിക പിരിമുറുക്കം
-----------------
അപസാമാന്യമായ പെരുമാറ്റവും മനോവൈകല്യങ്ങളും വർഗീകരിക്കുന്നതിനായി മനഃശാസ്ത്രജ്ഞരും മനോരോഗവിദഗ്ദ്ധരും സാധാരണയായി ഉപയോഗിക്കുന്നത് ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഒഫ് മെന്റൽ ഡിസോർഡേർസ് (The Diagnostic and Statitical Manual of Mental Disorders ) ആണ്. ഡി.എസ്.എം.ന്റെ ഇപ്പോൾ (2006) പ്രചാരത്തിലുള്ള പതിപ്പായ ഡി.എസ്.എം.IVടി.ആർ. (DSM-IV-TR) ൽ അഞ്ച് ആക്സിസുകളിലായി വിവിധ മാനസിക/പെരുമാറ്റവൈകല്യങ്ങളും അവയുമായി ബന്ധമുണ്ടാകാവുന്ന ശാരീരിക അവസ്ഥകളും, സാമൂഹിക പരിതഃസ്ഥിതികളിലെ പ്രശ്നങ്ങളും, വ്യക്തിയുടെ ആകെയുള്ള പ്രവർത്തനക്ഷമതയുടെ മാപനത്തിനായി ഒരു അളവുകോലും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇന്റർനാഷണൽ ക്ലാസ്സിഫിക്കേഷൻ ഒഫ് ഡിസീസസ് (International Classification of Diseases) ന്റെ പത്താം പരിഷ്കൃത പതിപ്പിന്റെ അതായത് ഐ.സി.ഡി.-10 (ICD- 10) ന്റെ അഞ്ചാം അധ്യായത്തിലും മുന്നൂറോളം മാനസികവും പെരുമാറ്റപരവുമായ വൈകല്യങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്
മാനസിക ചികിത്സ (Psychotherapy)
മനഃശാസ്ത്രതത്ത്വങ്ങൾ ഉപയോഗിച്ച് മനോരോഗങ്ങളെ ചികിത്സിക്കുന്ന രീതിക്കാണ് സൈക്കോതെറാപ്പി എന്നു പറയുന്നത്. ഫ്രോയ്ഡിന്റെ മാനസികാപഗ്രഥനം (Psychoanalysis) ആണ് ഇതിന്റെ തുടക്കം. ഇതിനെ തുടർന്ന് തികച്ചും വ്യത്യസ്തമായ ചികിത്സാസമ്പ്രദായങ്ങൾ പ്രാബല്യത്തിൽ വന്നു. ബിഹേവിയർ തെറാപ്പി (Behaviour Therapy) ആണ് ഇതിന്റെ ഒരു ആധുനികശാഖ. ജീവിതം സുഗമമായി പോകുന്നതിന് പ്രതിബന്ധമായി നില്ക്കുന്ന ശീലങ്ങളുടെ സ്ഥാനത്ത് കൂടുതൽ ആരോഗ്യകരമായ ശീലങ്ങളെ പഠിപ്പിച്ചുറപ്പിക്കുകയാണ് ഇതിൽ ചെയ്യുന്നത്.
രോഗലക്ഷണങ്ങൾ പരിപൂർണമായി ' മാറ്റുക, അതുസാധ്യമല്ലാത്ത സ്ഥാനത്ത് അവയുടെ കാഠിന്യം കുറയ്ക്കുക, വ്യക്തിത്വത്തെ പുഷ്ടിപ്പെടുത്തി ചുറ്റുപാടുമായി പൊരുത്തപ്പെട്ടു ജീവിക്കുവാൻ സഹായിക്കുക എന്നിവയാണ് എല്ലാത്തരം സൈക്കോത്തെറാപ്പിയുടെയും ലക്ഷ്യം
ദീപം രാധാകൃഷ്ണൻ

No comments:
Post a Comment