Tuesday, March 19, 2024

Explore International Student got placement in Abu Dhabi after completio...


Arabic English Translation, Typing & Spoken
Study Centers: Manjeri | Alanallur | Perinthalmanna | Cherpulasseri | Tharamarassery | Edavannappara | Taliparamba 
Gulf Package എന്ന കോഴ്‌സ് ഒന്നിച്ച് എടുക്കുകയാണെങ്കിൽ താഴെ പറയുന്ന വിഷയങ്ങൾ ഉൾപ്പെടും.
Topics covered
⭕Letter drafting & Translation Arabic English
⭕Typing Arabic & English
⭕MS Word, Internet & E-mail Drafting
⭕Spoken Arabic, English & Hindi
Fees: 16000 for 3 months 32000 for 6 months
🔅Same fees for online and offline  
💢Arabic English Translation മാത്രം പഠിക്കുകയാണെങ്കിൽ, ഒരുമാസത്തെ ഫീസ് 3000. മൂന്ന് മാസത്തേക്ക് 9000. Same fees for online and offline
യോഗ്യത: +2/Degree
🔅Hostel facility for Boys & Girls at Manjeri 
ഗൾഫിൽ ലഭിക്കാവുന്ന ജോലികൾ 
🎓HR Assistant, Typist, Assistant Translator, Administration Assistant, Office Assistant, Public Relation Assistant, Front Office Executive, Receptionist, Bilingual Secretary...
💢അറബിക് ഡിഗ്രി ഉള്ളവർക്ക് പത്ത് മാസത്തെ കാലാവധിയുള്ള Post Graduate Diploma in  Arabic English Translation (PGDT) പഠിക്കാം. Two Semesters. Click below link for details.
https://www.lingodome.in/.../pg-diploma-in-arabic-english...
✈️പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദുബൈയിൽ നിയമന സഹായം. 
Click below link to visit our Google Business Page and read Testimonials
https://explore-international-manjeri.business.site/?m=true
Visit our FB Page for course update
https://www.facebook.com/studyarabicinkerala
ഗൾഫ് ജോബ് സാധ്യതകളെക്കുറിച്ചുള്ള വീഡിയോ കാണാം
https://www.facebook.com/100063895695788/videos/381072367491622
🔅പഠനം കഴിഞ്ഞു ജോലി ലഭിച്ച ചിലരുടെ Testimonials കാണാം. 
https://www.lingodome.in/.../testimonials-of-arabic...
https://www.youtube.com/watch?v=a2wpXz-_a3U
🔅Gulf Job കോഴ്‌സിനെകുറിച്ചുള്ള സംശയങ്ങളും അവക്കുള്ള ഉത്തരങ്ങളും താഴെ ലിങ്കിൽ.
https://www.lingodome.in/.../arabic-english-translation...
🔅വിവിധ കോഴ്‌സുകളെകുറിച്ചറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം
www.lingodome.in 
🟣കോഴ്‌സ് സംബന്ധമായി എന്തെങ്കിലും വിശദീകരണം ആവശ്യമെങ്കിൽ Voice/Text സന്ദേശമയക്കാം.
wa.me/+919539051386

Monday, September 18, 2023

4-Day Residential English Camp at Thamarassery ചിരിച്ചും കളിച്ചും ഇംഗ്ല...


4-Day Residential English Camp at Thamarassery

Next Batch starts on 1st October 2023

താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്ത്, രാവും പകലും ഇംഗ്ലീഷിൽ മുഴുകി, ഇംഗ്ലീഷിൽ പാട്ടുപാടി, ഇംഗ്ലീഷ് വില്ലയിൽ താമസിച്ച്, ചിരിച്ചും കളിച്ചും ഇംഗ്ലീഷ് പഠിക്കാം!

കേരളത്തിലെ ഏറ്റവും  മികച്ച ഇംഗ്ലീഷ് ക്യാമ്പിലേക്ക് സ്വാഗതം!!!

ഇതൊരു തീപ്പൊരി അനുഭമായിരിക്കും!

കൂടുതൽ വിവരങ്ങൾക്ക്:

+91 88481 57764

English Empire

Chungam Bypass Road, Thamarassery, Calicut

WhatsApp

https://wa.me/918921254957?text=

English Empire English Camp

ഇവിടെ ഇംഗ്ലീഷ് ഒരാഘോഷമാണ്!

Saturday, October 22, 2022

Dyscalculia ppt download

Dyscalculia ppt download: Definition: Is a specific learning disability which affect around 6% of the population. Defined as a failure to achieve in mathematics commensurate with chronological age, normal intelligence, and adequate instruction. It is marked by difficulties with:  visualization;  visual-spatial perception, processing and discrimination;  counting;  pattern recognition;  sequential memory;  working-memory for numbers;  retrieval of learned facts and procedures;  directional confusion; quantitative processing speed;  kinesthetic sequences;  and perception of time. Dyscalculia/videos/Understanding Dyscalculia.mp4 NOTE: To change images on this slide, select a picture and delete it. Then click the Insert Picture icon in the placeholder to insert your own image. 𝑥+𝑎 𝑛 = 𝑘=0 𝑛 𝑛 𝑘 𝑥 𝑘 𝑎 𝑛−𝑘 𝑓 𝑥 = 𝑎 0 + 𝑛=1 ∞ 𝑎 𝑛 cos 𝑛𝜋𝑥 𝐿 + 𝑏 𝑛 sin 𝑛𝜋𝑥 𝐿

Saturday, July 23, 2022

വികസനം തേടുന്ന പൂങ്കാവനം ഡാം


മലപ്പുറം ജില്ലയിലെ ഏക അണക്കെട്ട് 'പൂങ്കാവനം ഡാം' ഇന്ന് അനാഥമാണ്. പെരിന്തൽമണ്ണ താലൂക്കിൽ വെട്ടത്തൂരിൽ സ്ഥിതി ചെയ്യുന്ന പൂങ്കാവനം ഡാം അധികൃതരുടെ കാരുണ്യം കാത്ത് കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.

1968 ൽ സംസ്ഥാന ജല വിഭവ വകുപ്പിന്റെ 25 ഏക്കർ ഭൂമിയിൽ നിർമ്മാണം തുടങ്ങിയ ഈ ഡാം 1971ലാണ് ഉദ്ഘാടനം കഴിഞ്ഞത്. പരിസരത്തെ മുന്നൂറോളം ആഹെക്ടർ സ്ഥലത്തെ നെൽകൃഷിക്ക് ജലസേചനം ഒരുക്കുക ആയിരുന്നു ലക്ഷ്യം. എന്നാൽ ഈ പ്രദേശത്ത് നെൽകൃഷി കുറഞ്ഞതോടെ അണക്കെട്ടിന്റെ പ്രാധാന്യവും അപ്രസക്തമായി. അതോടെ ലക്ഷങ്ങൾ മുടക്കി നിർമിച്ച അണക്കെട്ട് ഉപയോഗശൂന്യമായി കിടക്കുകയാണ്. കുറച്ച് വർഷങ്ങൾക്കു മുമ്പ് സ്ഥലം ടൂറിസം ഉൾപ്പെടെ മറ്റേതെങ്കിലും ആവശ്യത്തിനു പ്രയോജനപ്പെടുത്താമോ എന്ന് വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല.

ഡാമിലേക്കുള്ള സ്റ്റെപ്പുകൾ പൊളിഞ്ഞത് കാരണം മുകളിലേക്കെത്താൻ വളരെ സാഹസപ്പെടണം. പ്രവേശന സ്ഥലത്ത് സന്ദർശകർക്കുള്ള മുന്നറിയിപ്പ് ബോർഡ് കാണാം. ഡാമിൻറെ കൈവരികൾ തകർന്നതിനാലും അപകട സാധ്യത നിലനിൽക്കുന്നതിനാലും ഡാമിൻറെ മുകളിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു എന്നാണ് അറിയിപ്പ്. 

വെട്ടത്തൂർ വഴി സഞ്ചരിക്കുന്ന ധാരാളം യാത്രക്കാരും കുടുംബങ്ങളും ഡാം സന്ദർശിക്കൽ പതിവാണ്. മഴക്കാലത്ത് പ്രത്യേകിച്ചും പാറക്കെട്ടിലൂടെ ഉയരത്തിൽ നിന്ന് വരുന്ന വെള്ളച്ചാട്ടം കാണാൻ നല്ല ഭംഗിയാണ്. 

പരിസര പ്രദേശത്തെ ചില സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരോടൊത്ത് ഡാമിൻറെ പരിസര ഭംഗി കാണാനെത്തുന്നുണ്ട്. 

ഡാമിൻറെ ചോർച്ച കാരണം വെള്ളം കെട്ടിനിൽക്കുന്നില്ല.ഡാം അറ്റകുറ്റ പണി നടത്തുന്നതിനോ മറ്റു ജലസേചന സാദ്ധ്യതകൾ നടപ്പാക്കുന്നതിനോ അധികൃതർ ശ്രദ്ധിക്കുന്നില്ല. ജലസേചനം ലക്‌ഷ്യം വെച്ച് കനാൽ നിർമ്മിക്കുന്നതിന് വേണ്ടി ഡാമിൻറെ പരിസര പദേശങ്ങളിൽ അക്വയർ ചെയ്‌ത നിരവധി ഭൂമി  പാഴായി കിടക്കുന്നുണ്ട്. 

പ്രകൃതി രമണീയമായ ഡാം ഉൾകൊള്ളുന്ന പ്രദേശത്ത് വിനോദ സഞ്ചാര വികസനത്തിന് ധാരാളം സാധ്യതയുണ്ടെന്ന് പ്രദേശ വാസികൾ പറയുന്നു. നയനാന്ദകരമായ വെള്ളച്ചാട്ടവും പച്ചപ്പും സന്ദർശകരെ ഈ പ്രദേശത്തേക്ക് ധാരാളമായി ആകർഷിക്കുന്നുണ്ട്.  

വെട്ടത്തൂർ പഞ്ചായത്തിലെ ടൂറിസം വികസനത്തിന് ഡാമും ചുറ്റു പ്രദേശവും ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രിക്ക് കഴിഞ്ഞ വർഷം ചില സംഘടകളും പൗരപ്രമുഖരും ചേർന്ന് നിവേദനം നൽകിയിരുന്നു.

മുഹമ്മദ് വെട്ടത്തൂർ


Monday, June 7, 2021

മാമ്പഴത്തിൻറെ ആരോഗ്യഗുണങ്ങള്‍

എല്ലാവരുടെയും പ്രിയപ്പെട്ട മാമ്പഴത്തിൻറെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്.മാമ്പഴം കഴിക്കുന്നത് മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പെക്റ്റിന്‍, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്ബന്നമായ മാമ്പഴം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യും.

വിറ്റാമിന്‍ എ, ഫോളേറ്റ്, വിറ്റാമിന്‍ ബി തുടങ്ങിയ പോഷകങ്ങള്‍ മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ സഹായകമാണ്. കൂടാതെ മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന ഇരുമ്ബിന്റെ അളവ് വിളര്‍ച്ചയെ പ്രതിരോധിക്കും.

മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം. മാമ്പഴത്തിലൂടെ ശരീരത്തിന് ധാരാളം വിറ്റാമിന്‍ സി ലഭിക്കുകയും അത് കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നാരുകളാല്‍ സമ്ബന്നമായതിനാല്‍ ദഹനപ്രക്രിയ എളുപ്പമാക്കാന്‍ സഹായകമാകുന്നു.

Sunday, January 10, 2021

Assessment Questions

 രക്ഷിതാവിനോട് ചോദിക്കാനുള്ള 100 ചോദ്യങ്ങൾ

1) കുട്ടിയുടെ പേര് എന്ത്?

2) കുട്ടിയുടെ വയസ്സ്? 

3) നിങ്ങൾക്ക് എത്ര കുട്ടികളുണ്ട്? 

4) പഠന പ്രയാസം കണ്ടിട്ട് എത്ര വർഷം ആയി?

5) ഈ കുട്ടിയുടെയും മൂത്ത കുട്ടിയുടെയും ഇടയിലുള്ള പ്രായവ്യത്യാസം? 

6) നിങ്ങളുടെ ജോലി? 

7) കുട്ടി കൃത്യമായി ഭക്ഷണം കഴിക്കാറുണ്ടോ?

8) കുടുംബത്തിൽ മറ്റാർക്കെങ്കിലും ഇത്തരം പ്രശ്‌നങ്ങളുണ്ടോ? 

9) ഗർഭധാരണം ഉദ്ദേശിച്ച സമയത്തായിരുന്നോ? 

10) സ്കൂളിൽ കൃത്യമായി പോകാൻ താല്പര്യം കാണിക്കാറുണ്ടോ?

11) ഗർഭ സമയത്ത് എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ?

12) രാത്രി എത്ര മണിക്കാണ് സാധാറണ ഉറങ്ങാറ്?

13) ഗർഭ സമയത്ത് അമിതമായി മരുന്ന് കഴിക്കുന്ന സാഹചര്യം ഉണ്ടായിരുന്നോ? 

14) രാവിലെ എത്ര മണിക്കാണ് കുട്ടി എഴുന്നേൽക്കാറ്? 

15) പ്രശ്നപരിഹാരത്തിന് നിങ്ങൾ എന്തെങ്കിലും മാർഗങ്ങൾ സ്വീകരിച്ചിരുന്നോ?

16) ഈ കുട്ടിക്ക് ചെറിയ പ്രായത്തിൽ തലയ്ക്ക് വല്ല പരിക്കും പറ്റിയിരുന്നോ? 

17) കുട്ടി സമയത്ത് നടത്തം തുടങ്ങിയിരുന്നോ? 

18) കുട്ടി വല്ല അപകടത്തിലും പെട്ടിരുന്നോ?

19) കുട്ടിയെ വഴക്ക്  പറയാറുണ്ടോ? അടിക്കാറുണ്ടോ? 

20) സിംഗിൾ പേരന്റ് ആണോ? (divorcee, widow)

21) രക്ഷിതാക്കളിൽ ആരെങ്കിലും ലഹരി ഉപയോഗിക്കാറുണ്ടോ? 

22) കമിഴ്ന്ന് കിടക്കേണ്ട സമയത്ത് കമിഴ്ന്ന് കിടന്നിരുന്നോ ?

23) കുട്ടി നിങ്ങളോട് വാശി പിടിക്കാറുണ്ടോ? 

24) സമയത്ത് മുട്ടിട്ട്‌ ഇഴഞ്ഞിരുന്നോ? 

25) സമയത്ത് കഴുത്ത് ഉറച്ചിരുന്നോ?

26) മറ്റു കുട്ടികളോടൊപ്പം/സഹോദര സഹോദരിമാരോടൊപ്പം കലഹിക്കാറുണ്ടോ?

27) ജനിച്ച സമയത്ത് തൂക്കം കൃത്യമായിരുന്നോ?

28) സംസാരിക്കേണ്ട സമയത്ത് സംസാരിച്ചിരുന്നോ?

29) കുട്ടിക്ക് വല്ല നിത്യ രോഗവും ഉണ്ടോ?

30) സ്കൂളിൽ ഇഷ്ടപ്പെട്ട വിഷയം ഏതാണ്?

31) നിൽക്കേണ്ട സമയത്ത് നിന്നിരുന്നോ?

32) നടക്കേണ്ട സമയത്ത് നടന്നിരുന്നോ?

33) ടിവി കാണാറുണ്ടോ?

34) ഗെയിം കളിക്കാറുണ്ടോ?

35) ഉറക്കത്തിൽ മൂത്രമൊഴിക്കാറുണ്ടോ?

36) കുട്ടി നെഞ്ചിട്ട് നീന്തേണ്ട സമയത്ത് നീന്തിയിരുന്നോ?

37) ജനിച്ചശേഷം കുട്ടിയുടെ കരച്ചിൽ, മുലകുടി, മലമൂത്ര വിസർജനം തുടങ്ങിയവ സമയത്ത് നടന്നിരുന്നോ?

38) ഉപ്പ സ്വദേശത്ത് ആണോ വിദേശത്ത് ആണോ?

39) കുട്ടിക്ക് ഡോസ് കൂടിയ മരുന്നുകൾ കൊടുത്തിരുന്നോ?

40) കുട്ടി ബേക്കറി ഉത്പ്പന്നങ്ങൾ  കൂടുതൽ കഴിക്കാറുണ്ടോ?

41) കുട്ടിക്ക് കാഴ്‌ച, കേൾവി, സംസാരത്തിന് പ്രയാസമുണ്ടോ?

42) അപസ്മാരം ഉണ്ടോ?

43) തീരെ അടങ്ങിയിരിക്കാത്ത പ്രകൃതം ആണോ?

44) നിങ്ങൾ കുട്ടിയുടെ കൂടെ കളിക്കാറുണ്ടോ?

45) ഏതെങ്കിലും ജീവികളെ കൂടുതൽ പേടി ഉണ്ടോ? 

46) കുട്ടികളോട് നിങ്ങൾ കഥ പറയാറുണ്ടോ?

47) കുട്ടി നിങ്ങളോട് മനസ്സ് തുറക്കാറുണ്ടോ?

48) പ്രസവം നോർമൽ ആയിരുന്നോ?

49) എത്ര വർഷം മുലയൂട്ടി?

50) മറ്റു കുട്ടികളോട് കൂട്ടുകൂടാറുണ്ടോ? 

51) രണ്ടു വയസ്സിനു മുമ്പ് പാലല്ലാത്ത ഭക്ഷണം കൊടുത്തിരുന്നോ?

52) അക്ഷരങ്ങൾ വായിക്കുമോ?

53) ആളുകളെ/മൃഗങ്ങളെ അക്രമിക്കുന്ന സ്വഭാവമുണ്ടോ?

54) തനിച്ച് വല്ലതും എഴുതുമോ/വരക്കുമോ?

55) കുട്ടി മണ്ണിൽ കളിക്കാറുണ്ടോ

56) കുട്ടിക്ക് വിക്ക് ഉണ്ടോ?

57) കുട്ടിയുടെ പഠന വിവരങ്ങൾ അധ്യാപകരോട് അന്വേഷിക്കാറുണ്ടോ?

58) ഏതു ഭാഷയിലെ അക്ഷരങ്ങൾ ആണ് ബുദ്ധിമുട്ട്?

59) തുടക്കത്തിലേ പഠന പ്രയാസം കണ്ടിരുന്നോ?

60) ചില അധ്യാപകരുടെ സാന്നിധ്യം പഠന പ്രയാസത്തിന് കാരണമാണ് എന്ന് തോന്നുന്നുണ്ടോ?

61) കുട്ടി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ശീലമുണ്ടോ?

62) വാശി പിടിക്കുമ്പോൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

63) പഠിക്കാൻ നിങ്ങൾ നിർബന്ധിക്കാറുണ്ടോ?

64) ഓരോ പ്രായത്തിലും നൽകേണ്ട കുത്തിവെപ്പ് നൽകിയിട്ടുണ്ടോ?

65) വീട്ടിൽ പഠനത്തിന് മതിയായ സൗകര്യം ഉണ്ടോ?

66) പുസ്തകങ്ങളും പഠന ഉപകരണങ്ങളും കൊണ്ടുനടക്കാനും സൂക്ഷിക്കാനും സൗകര്യമുണ്ടോ?

67) വീട്ടിലുള്ള മറ്റു കുട്ടികളോട് താരതമ്യം ചെയ്യാറുണ്ടോ?

68) കുട്ടിയെ അഭിനന്ദിക്കാറുണ്ടോ?

69) കുട്ടി മൊബൈലിൽ കളിക്കാറുണ്ടോ?

70) കുട്ടിയെ ശിക്ഷിക്കാറുണ്ടോ?

71) കുട്ടിയുടെ ഇഷ്ടങ്ങൾ ചെയ്യുമ്പോൾ തടയാറുണ്ടോ ?

72) ട്യൂഷൻ ക്ലാസ്സിൽ പോവാറുണ്ടോ?

73) വസ്തുക്കൾ നശിപ്പിക്കുന്ന സ്വഭാവമുണ്ടോ?

74) പ്രായത്തിനനുസരിച്ച സാമൂഹ്യ മര്യാദകൾ കുട്ടി പ്രകടിപ്പിക്കാറുണ്ടോ? (വസ്ത്രം, ബഹുമാനം...) 

75) രക്ഷിതാക്കൾ ടിവി കാണുമ്പോൾ കുട്ടിയെ പഠിക്കാൻ നിർബന്ധിക്കാറുണ്ടോ?

76) കുട്ടിക്ക് മോഷണ സ്വഭാവമുണ്ടോ?

77) കുട്ടി കളവ് പറയാറുണ്ടോ?

78) കുടുംബ കലഹം കുട്ടി കാണാറുണ്ടോ?

79) അദ്ധ്യാപകർ കുട്ടിയെ അഭിനന്ദിക്കാറുണ്ടോ?

80) ഒന്നിച്ച് ഭക്ഷണം കഴിക്കാറുണ്ടോ?

81) കുട്ടിയെ നിങ്ങൾ കേൾക്കാറുണ്ടോ?

82) കുട്ടിക്ക് പോഷകാഹാരം കൊടുക്കാറുണ്ടോ?

83) കുട്ടിയെ ആലിംഗനം ചെയ്യാറുണ്ടോ?

84) കുട്ടി ഒരേ വിദ്യാലയത്തിൽ ആണോ പഠിച്ചത്?

85) കുട്ടിയെ ശകാരിക്കാറുണ്ടോ?

86) കുട്ടി തർക്കുത്തരങ്ങൾ കൊണ്ട് കാര്യങ്ങൾ സമര്ഥിക്കാറുണ്ടോ?

87) പരിഹാരത്തിന് വേണ്ടി മറ്റാരെയെങ്കിലും സമീപിച്ചിട്ടുണ്ടോ?

88) സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടോ?

89) സഹപാഠികളെ കുറിച്ച് നിങ്ങളോട് സംസാരിക്കാറുണ്ടോ?

90) പൂർണ വളർച്ചയെത്തിയതിന് ശേഷമായിരുന്നോ പ്രസവം?

91) കുട്ടിയുടെ റോൾ മോഡൽ ആരാണെന്ന്  പറയാറുണ്ടോ?

92) കുട്ടികിടക്കുന്നത് ഒറ്റക്കാണോ?

93) കുട്ടി നിങ്ങൾ പറയുന്നതിന് എതിര് പ്രവർത്തിക്കാറുണ്ടോ?

94. അബോർഷൻ ചെയ്യാൻ ശ്രമിച്ചിരുന്നോ? 

95) കുട്ടി വളരെ മോശമായ ചീത്ത വാക്കുകൾ ഉപയോഗിക്കാറുണ്ടോ?

96) കുട്ടി ഇംഗ്ലീഷ് മീഡിയത്തിലാണോ അതോ മലയാളം മീഡിയത്തിലാണോ പഠിക്കുന്നത്?

97) ഏതെങ്കിലും ക്ലാസ്സിൽ തോറ്റിരുന്നോ?

98) തെറ്റുകളിൽ കുറ്റബോധം പ്രകടിപ്പിക്കാറുണ്ടോ?

99) കുട്ടി മറ്റു കുട്ടികളോടൊപ്പം കളിക്കാറുണ്ടോ?

100) കുട്ടിയോട് ഏറ്റവും അടുത്ത ആരിൽ നിന്നെങ്കിലും വേർപിരിഞ്ഞു നിൽക്കേണ്ടി വന്നിട്ടുണ്ടോ?

കുട്ടിയോട് ചോദിക്കേണ്ട 100 ചോദ്യങ്ങൾ

--------------------------------------------------------

1) കുട്ടിയുടെ പേരെന്ത്?

2) പഠിക്കുന്ന ക്ലാസ്സ്?

3) മാതാപിതാക്കളുടെ പേര്?

4) വയസ്സ്

5) വീട്ടിലെ അംഗങ്ങളുടെ എണ്ണം?

6) പഠിക്കുന്ന ക്ലാസ്സ്?

7) മലയാളം മീഡിയത്തിലാണോ ഇംഗ്ലീഷ് മീഡിയത്തിലാണോ പഠിക്കുന്നത്?

8) സുഹൃത്തുക്കൾ ഉണ്ടോ?

9) പഠന സമയം എപ്പോഴാണ്?

10) പഠനസമയത്ത്  രക്ഷിതാക്കൾ കൂടെ ഇരുന്ന് സഹായിക്കാറുണ്ടോ?

11) ഒഴിവ് സമയം എങ്ങിനെയാണ് ചെലവഴിക്കാറ് ?

12) ഏതെങ്കിലും വിഷയത്തിന്റെ അധ്യാപകർ അടിക്കാറുണ്ടോ?

13) ഏതെങ്കിലും അധ്യാപകർ ദേഷ്യപ്പെട്ട് സംസാരിക്കാറുണ്ടോ?

14) ഇൻറർനെറ്റ് ഉപയോഗിക്കാറുണ്ടോ?

15) രാത്രി വൈകി ഇരുന്നു പഠിക്കാൻ ആണോ നേരത്തെ എഴുന്നേറ്റ് പഠിക്കാനാണോ താല്പര്യം?

16) സ്റ്റോറി വായിക്കാൻ ഇഷ്ടമാണോ?

17) നിനക്ക് പാട്ട് ഇഷ്ടമാണോ?

18) സ്കൂളിൽ നിന്നും സമ്മാനം കിട്ടിയിട്ടുണ്ടോ?

19) ക്‌ളാസ്സിൽ കൃത്യ സമയത്ത് എത്താറുണ്ടോ?

20) കടയിൽ പോയി സാധനങ്ങൾ വാങ്ങാറുണ്ടോ?

21) കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ അറിയുമോ?

22) കവിതയോ കഥയോ എഴുതുമോ?

23) എത്ര മണിക്ക് കിടക്കും? എത്ര മണിക്ക് എഴുന്നേൽക്കും?

24) ഏത് കൈ ഉപയോഗിച്ചാണ് എഴുതാറുള്ളത്?

25) പഠിക്കുന്ന സ്കൂൾ,  ക്ലാസ്സ്റൂം,  കൂട്ടുകാർ,  ടീച്ചേഴ്സ് ഇവരെയൊക്കെ ഇഷ്ടമാണോ?

26) ഇഷ്ടപ്പെട്ട കളർ ഏതാണ്?

27) ചിത്രം വരയ്ക്കാൻ ഇഷ്ടമാണോ?

28) വീട്ടുജോലിയിൽ ഉമ്മയെ/അമ്മയെ സഹായിക്കാറുണ്ടോ?

29) ട്യൂഷന് പോകുന്നുണ്ടോ?

30) കളർ ചെയ്യാൻ ഇഷ്ടമാണോ?

31) സ്കൂളിൽ കലാ കായിക മേളകളിൽ പങ്കെടുക്കാറുണ്ടോ?

32) നീ പറയുന്ന കാര്യങ്ങളൊക്കെ കേൾക്കാൻ ഉമ്മ തയ്യാറാണോ?

33) അയൽവാസി കുട്ടികളോടൊപ്പം കളിക്കാൻ പോവാറുണ്ടോ?

34) അയൽവാസി കുട്ടികളോടൊപ്പം കളിക്കാൻ പോവാറുണ്ടോ?

35) ടീച്ചറോട് സംശയങ്ങൾ ചോദിക്കാറുണ്ടോ?

36) ഉപ്പയുടെ ജോലി എന്താണ്?

37) ഉമ്മയുടെ ജോലി എന്താണ്?

37) ഇഷ്ടപ്പെട്ട വിഷയം ഏതാണ് ആണ്?

38) ഇഷ്ടപ്പെട്ട ടീച്ചർ ആരാണ്?

39) ആ ടീച്ചറെ ഇഷ്ടപ്പെടാൻ കാരണം എന്താണ്?

40) ക്ലോസ് ഫ്രണ്ട് ആരാണ്?

41) യാത്ര ചെയ്യാൻ ഇഷ്ടമാണോ?

42) കൂടുതലിഷ്ടം ഉമ്മയോടോ ഉപ്പയോടോ?

43) വീട്ടിൽ എത്ര അംഗങ്ങളുണ്ട്?

44) മലയാളം വായിക്കാൻ അറിയുമോ?

45) പത്രം വായിക്കാറുണ്ടോ?

46) ഉമ്മയും ഉപ്പയും നിന്നെ അഭിനന്ദിക്കാറുണ്ടോ?

47) ടി വി കാണാറുണ്ടോ?

48) നിനക്ക് ഭാവിയിൽ ആരാകാനാണിഷ്ടം?

49) നിന്റെ റോൾ മോഡൽ ആര്?

50) മാതാപിതാക്കൾ നിന്നോടൊപ്പം കളിക്കാറുണ്ടോ?

51) വീട്ടിൽ ആരൊക്കെയുണ്ട്?

52) കേട്ടെഴുതാൻ അറിയുമോ?

53) അവധി ദിവസങ്ങളിൽ മാതാപിതാക്കൾ പുറത്ത് കൊണ്ടുപോകാറുണ്ടോ?

54) ടീച്ചർമാരുടെ ക്‌ളാസ്സുകൾ മനസ്സിലാകാറുണ്ടോ?

55) വീട്ടിൽ ആരെങ്കിലും കഥ പറഞ്ഞു തരാറുണ്ടോ?

56) വീട്ടിൽ വളർത്തു മൃഗങ്ങൾ/പക്ഷികൾ ഉണ്ടോ?

57) വീട്ടിൽ മാതാപിതാക്കൾ തമ്മിൽ കലഹിക്കാറുണ്ടോ?

58) ഇഷ്ടപ്പെട്ട കളി ഏത്?

59) എത്ര സമയം മൊബൈൽ ഉപയോഗിക്കാറുണ്ട്?

60) രക്ഷിതാക്കൾ ടിവി കാണുമ്പോൾ/മൊബൈലിൽ പാട്ട് കേൾക്കുമ്പോൾ നിന്നെ പഠിക്കാൻ നിര്ബന്ധിക്കാറുണ്ടോ?

61) നിനക്കിഷ്ടപ്പെട്ട വേഷം ഏത്?

62) നിനക്ക് പാട്ട് പാടാൻ അറിയുമോ?

63) നിനക്ക്  യാത്ര ഇഷ്ടമാണോ?

64) എവിടേക്ക് യാത്ര ചെയ്യാനാണിഷ്ടം?

65) ഏത് പക്ഷിയുടെ ശബ്ദമാണ് കൂടുതൽ ഇഷ്ടം?

66) എഴുതുമ്പോൾ  കൈ  വേദനിക്കാറുണ്ടോ

67) ബോർഡിലേക്ക് നോക്കുമ്പോൾ അക്ഷരങ്ങൾക്ക്  മങ്ങൽ  അനുഭവപ്പെടാറുണ്ടോ?

68) ഇഷ്ടപ്പെട്ട  കൂട്ടുകാരനോട്  എത്ര  സമയം  സംസാരിക്കും?

69) ഗ്രൂപ്പ്‌  ആയി  കളിക്കുന്നത്  ഇഷ്ടം  ആണോ?

70) കൂട്ടുകാർക്ക്  എന്തെങ്കിലും  അപകടം  പറ്റിയാൽ  സഹായത്തിനു  എത്താറുണ്ടോ?

71) കലാ പരിപാടികളിൽ ഏതാണ് ഇഷ്ടം?

72) അധ്യാപകരുമായി  ചങ്ങാത്തം  ഉണ്ടോ?

73) സ്കൂളിലേക്ക്  കൂട്ടുകാരൊപ്പം നടക്കാനോ  വാഹനത്തിൽ  യാത്ര  ചെയ്യാനാണോ  ഇഷ്ടം?

74) ക്ലാസിൽ എത്താൻ വൈകിയാൽ  എന്തെങ്കിലും  തോന്നാറുണ്ടോ

75) വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ  റിപ്പയർ  ചെയ്തു  നോക്കാറുണ്ടോ

76) ഉമ്മയെ അടുക്കളയിൽ സഹായിക്കാറുണ്ടോ

77) ഇടിയും മഴയും  വന്നാൽ  പേടിക്കാറുണ്ടോ?

78) അപരിചിതരുമായി  സംസാരിക്കാറുണ്ടോ

79) ക്കണക്കുകൾ എഴുതാതെ മനസ്സിൽ കൂട്ടാൻ കഴിയുമോ?

80) ലിസ്റ്റ് എഴുതാതെ കടയിൽ  പോയി  മുഴുവൻ  സാധനങ്ങളും  വാങ്ങി  വരാറുണ്ടോ?

81) വീട്ടിൽ ഉപയോഗ ശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് നിർമാണ പ്രവർത്തങ്ങൾ നടത്തറുണ്ടോ?

82) അതിഥികൾ വരുമ്പോൾ അവരോട് സംസാരിക്കാറുണ്ടോ?

83) ആരുടെ കൂടെ യാത്ര ചെയ്യാൻ ആണ് ഇഷ്ട്ടം കുടുംബം / ഫ്രണ്ട്‌സ്?

84) പാട്ട് കേൾക്കാൻ ആണോ വീഡിയോ കാണാനാണോ കൂടുതൽ ഇഷ്ട്ടം?

85) ടെക്സ്റ്റ്‌ ബുക്ക്‌ വായിക്കുന്നതാണോ നോട്ട് ബുക്ക്‌ വായിക്കുന്നതാണോ ഇഷ്ട്ടം?

86) ലോക്ക് ഡൌൺ സമയങ്ങളിൽ വീട്ടിൽ എന്തെല്ലാം ചെയ്‌തു?

87) വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മറ്റുള്ളവർ ഓർമപ്പെടുത്താതെ മാസ്ക് ധരിക്കാറുണ്ടോ?

88) രോഗം വന്നാൽ ഉമ്മ നിർബന്ധിക്കാതെ മരുന്ന് കുടിക്കാറുണ്ടോ?

89) സ്‌കൂൾ മദ്രസ പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോൾ അതു കഴിയുന്നത് വരെ ഇരിക്കാറുണ്ടോ?

90) പ്രഭാതത്തിൽ പുറത്തിറങ്ങി നടക്കാറുണ്ടോ?

91) ഹോസ്റ്റലിൽ താമസിച്ചിട്ടാണോ ഡേ സ്കോളർ ആയിട്ടാണോ സ്‌കൂളിൽ പഠിക്കുന്നത്?

92) ഉമ്മക്കും ഉപ്പക്കും നിന്നോടാണോ നിൻറെ സഹോദര സഹോദരിമാരോടാണോ കൂടുതൽ ഇഷ്ടം?

93) വീട്ടിൽ ആരെങ്കിലും നിന്നെ ഉപദ്രവിക്കാറുണ്ടോ/പീഡിപ്പിക്കാറുണ്ടോ?

94) ഭാവിയിൽ ആരാവാനാണിഷ്ടം?

95) എന്തെങ്കിലും സാധനത്തിന് വാശിപിടിച്ചാൽ മാതാപിതാക്കൾ അത് സാധിപ്പിച്ച് തരാറുണ്ടോ?

96) വീട്ടിൽ ചെടികളോ പച്ചക്കറികളോ നട്ടുവളർത്താറുണ്ടോ?

------------------------------------------------------------

5 വയസ്സ് 

Logical Thinking-5 Years

1. സ്കൂൾ ബസ് മിസ്സ് ആയാൽ എന്ത് ചെയ്യും?

2. ലഞ്ച് ബോക്സ്‌  എടുക്കാൻ  മറന്നാൽ  എന്ത് ചെയ്യും?

3. അപരിചിതർ എന്തെന്തെങ്കിലും തന്നാൽ നീ എന്ത് ചെയ്യും.


Reasoning Skill - 5 Years

ക്ളോക്ക് ഉപയോഗിക്കുന്നതെന്തിന്?

ചെടികൾക്ക് വെള്ളം ഒഴിക്കുന്നതെന്തിന്?

വാഹനം വരുമ്പോൾ റോഡിൽ നിന്ന് മാറി നിൽക്കുന്നതെന്തിന്?


Listening and following verbal instruction-5 Years

1.മേശ തുറന്നു ഡസ്റ്റർ എടുത്തു ബോർഡ്‌ തുടച്ചു  ഡസ്റ്റർ മേശയിൽ  വെക്കൂ.

2. വാതിൽ  തുറന്നു  മുറ്റത്തു നിന്ന് പത്രം എടുത്തു അച്ഛന്  കൊടുത്ത  ശേഷം  വരൂ.

3. സ്ളേറ്റും പെൻസിലും എടുത്ത് ഒരു ചെറിയ വട്ടവും വലിയ വട്ടവും വരക്കുക.


Sequencing of number-5 Years

1. ഒന്ന് മുതൽ ഒമ്പത് വരെ എണ്ണുക 

2. അഞ്ചിന് മുമ്പുള്ള സംഖ്യകൾ ഏവ?

3 . ✸   ✸✸   ✸✸✸ ............   


Sequencing of incident-5 Years

1. രാവിലെ എണീറ്റത് മുതൽ ചായ കുടിക്കുന്നത് വരെ എന്തൊക്കെ ചെയ്‌തു.

2. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യണം?

3. സ്‌കൂളിലേക്ക് പോകുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യണം?


Number concept-5 Years

1. വീട്ടിൽ  എത്ര  അംഗങ്ങൾ

2. ബസിനു  എത്ര  ചക്രങ്ങൾ

3. ഇടത്തെ  കാലിൽ എത്ര വിരലുകൾ


General Awareness-5 Years

1. G യിൽ തുടങ്ങുന്ന കളർ?

2 . കേൾവി, ഭക്ഷണം കഴിക്കൽ, കാഴ്‌ച എന്നിവയിൽ കണ്ണ് എന്തിനാണ് ഉപയോഗിക്കുന്നത്?

3 . പശുവിന്റെ ശരീരത്തിൽ നിന്ന് കിട്ടുന്ന എന്താണ് നാം കുടിക്കുന്നത്?

AGE-6

Logical Thinking-Age-6

1. ഉച്ച ഭക്ഷണം തൂവിപ്പോയാൽ എന്ത് ചെയ്യും?

2. റൂമിൽ പാമ്പിനെ കണ്ടാൽ എന്ത് ചെയ്യും.?

3 യൂണിഫോമിൽ ചെളി ആയാൽ  എന്ത്  ചെയ്യും?

REASONING-6 Years

1 സ്കൂളിൽ പോകുന്നത് എന്തിന് ?

2 പല്ലുതേക്കുന്നതു എന്തിനു ?

3 വീടിനു ജനൽ എന്തിനാണ് ?


LISTENING AND FOLLOWING VERBAL INSTRUCTION-6 Years

1 ഗ്ലാസ്സെടുത്ത കുറച്ചു  മണ്ണ് കല്ല് വെള്ളം ചേർത്ത് വടികൊണ്ട് ഇളക്കുക .

2 പുറത്തു പോയി വടിയെടുത്ത പൊട്ടിച്ചു ഒരുകഷ്ണം എറിയുക ബാക്കി എനിക്ക് തരിക.

3 വെള്ളക്കുപ്പി എടുത്തുകൊണ്ടുവന്നു ചെറിയ കല്ലുകൾ പെറുക്കിയിട്ടു അടച്ചു .

Sequencing of number-6 Years

1  9, 8, 7, 6, ......

2   2, 4, 6, ....

3   1, 3, 5, 7,.....

Sequencing of incident-6 Years

1 മൊബൈലിൽ ഫോട്ടോ എടുക്കുന്നത് എങ്ങിനെ ?

2  പേരിലെ അക്ഷരങ്ങൾ ക്രമത്തിൽ പറയുക?

3  ഉറങ്ങാൻ ഒരുങ്ങുന്നത് എങ്ങിനെ ?

Number concept-6 Years

1-9, 8, 7, 6 ....., ..........,  ......... 

2- 2, 4, 6,......., ........., ........ 

3-1, 3, 5, 7, ........., ..........

General awareness -6 Years

1.ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്? 

2.ടീച്ചറുടെ പേരെന്ത്?

3.മുട്ടയിടുന്ന ഒരു പക്ഷിയുടെ പേര്?

Logical Thinking: 7years 

1.വാട്ടർ ടേപ്പ് പൊട്ടിപ്പോയാൽ എന്ത് ചെയ്യും?

2.വാട്ടർ ബോട്ടിൽ തുറന്നപ്പോൾ ബുക്ക്‌ നനഞ്ഞു എന്തു ചെയ്യും? 

3.ടീച്ചർ ഹാജർ വിളിച്ചില്ല എന്തു ചെയ്യും?

Reasoning : 7years

1.വാഹനങ്ങളിൽ വൈപ്പർ എന്തിനാണ്? 

2.സ്കൂളിൽ പ്രസന്റ് വിളിക്കുന്നത് എന്തിനാണ്? 

3.പശുവിനെ വളർത്തുന്നത് എന്തിനാണ്?

Listening and following verbal instructions: 7years

1.മുറ്റത്തു പോയി കുറച്ചു കല്ലുകൾ എടുത്തു ടാപ്പ് തുറന്നു കഴുകി ടവ്വൽ എടുത്തു തുടച്ചു മേശമേൽ വെക്കുക. 

2.പേപ്പർ എടുത്തു കൈപ്പത്തി വെച്ച് പെൻസിൽ എടുത്തു വരച്ചു കളർ എടുത്തു കൊടുക്കുക. 

3.എഴുന്നേറ്റ് നിന്ന് ഏതെങ്കിലും ഒരു മൃഗം, പക്ഷി, മീൻ ഇവയുടെ പേര് പറഞ്ഞു ഇരിക്കുക.

Sequencing of numbers: 7years

1.10, 18, 11, 15, 12, 14, 26, 21 ascending orderൽ എഴുതുക 

2.6, 9, 8, 10, 11, 12, 20, 13, 5 ഒറ്റ സംഘ്യ കണ്ടെത്തുക 

3.5, 10, 15--?

Sequencing of incidents: 7years

1.സ്കൂൾ വിട്ട് വീട്ടിൽ എത്തി ഉറങ്ങുന്നത് വരെ എന്തൊക്കെ കാര്യങ്ങൾ ചെയ്യും? 

2. ആഴ്ചയിലെ ദിവസങ്ങൾ ക്രമത്തിൽ എഴുതുക? 

3. തല മുതൽ കാൽ വരെ യുള്ള അവയവങ്ങൾ ക്രമത്തിൽ പറയുക?

Number concept: 7years

1. നിനക്ക് എത്ര പല്ലുകൾ ഉണ്ട്? 

2. ഇംഗ്ലീഷിൽ എത്ര അക്ഷരങ്ങളുണ്ട്? 

3. ദേശീയ പതാകയിൽ എത്ര കളറുകൾ ഉണ്ട്?

General awareness : 7years

1. സ്കൂളിൽ ബെൽ അടിക്കുന്നത് എന്തിനാണ്? 

2. വെള്ളം ഉപയോഗിക്കുന്നത് എന്തിനാണ്? 

3. ക്ലാസ് ലീഡർ ആരാണ്?

8 years 

Logical thinking-8 years  

1. ഉമ്മ ബാത്റൂമിൽ വഴുതി വീണത് കണ്ടാൽ എന്ത് ചെയ്യും? 

2. വഴിയിൽ നിന്നും ഒരു പേഴ്സ് വീണു കിട്ടിയാൽ എന്തു ചെയ്യും? 

3. കൂട്ടുകാർ എല്ലാവരും ടൂർ പോകുന്നു നിന്റെ ഉപ്പ സമ്മതിച്ചില്ല എന്ത് ചെയ്യും?

Reasoning-8 years 

1. വാഹനങ്ങൾ ഹോൺ അടിക്കുന്നത് എന്തിനാണ്?

2. സ്‌കൂളിൽ ബെല്ലടിക്കുന്നത് എന്തിനാണ്?

3. ന്യൂസ് പേപ്പർ ഉപയോഗിക്കുന്നത് എന്തിനാണ്?

Listening and following verbal instructions-8 years

1. പുറത്തുപോയി 4 കല്ലുകൾ എടുത്ത് ഒന്ന് മുന്നിലേക്കും ഒന്ന് ബാക്കിലേക്കും വലത്തോട്ടും ഇടത്തോട്ടും എറിഞ്ഞു തിരിച്ചുവരിക.

2. ബാഗ് തുറന്ന് മേശയിൽനിന്ന് ചാർജർ എടുത്തു ചാർജ് ചെയ്തിട്ട് ലൈറ്റും ഫാനും ഓഫ് ചെയ്തോ എന്ന് നോക്കി വരിക. 

3. ബാഗ് തുറന്ന് മലയാളം ബുക്ക് എടുത്ത് പത്താം പേജിലെ ഒന്നാം വരിയിലെ ആദ്യ വാക്ക് നോട്ടുബുക്കിൽ എഴുതി കൊണ്ടുവരിക

Sequencing of number-8 years 

1.100, 99, 98,....... ,........ 

2.50, 45, 40, 35,......., ........ 

3. 20ന് താഴെയുള്ള ഇരട്ട സംഖ്യകൾ ക്രമത്തിൽ പറയുക?

Sequencing of incidents-8 years

1. ഇന്നലെ രാവിലെ മുതൽ രാത്രി വരെ എന്തൊക്കെ കഴിച്ചു?

2. മാസങ്ങൾ ഏതെല്ലാം?

3. സ്കൂൾ അസംബ്ലി എങ്ങനെയാണ് നടത്തുന്നത്?

Number concept-8 years

1. ഒരു മാസത്തിൽ എത്ര ദിവസങ്ങൾ ഉണ്ട്?

2. സ്കൂളിൽ എത്ര വിഷയങ്ങളുണ്ട്?

3. നൂറിൽ എത്ര അക്കങ്ങൾ ഉണ്ട്?

General awareness-8 years 

1. നിന്റെ സ്കൂളിന്റെ പേര് എന്ത്?

2.നിന്റെ ഹെഡ്മാസ്റ്ററുടെ പേര് എന്ത്?

 3.ഈ മാസം ഏതാണ്?

9 വയസ്

യുക്തിചിന്ത-9 years 

1 :സ്കൂളിൽ നിന്ന് വരുമ്പോൾ ചളിയിൽ വീണാൽ എന്തു ചെയ്യും ? 2 : Note Book കാണാതായാൽ എന്തു ചെയ്യും ? 3 : പുതിയ കുട സുഹൃത്ത് പൊട്ടിച്ചാൽ എന്തുചെയ്യും ? 

Sequence -9 years 

1- വൈകുന്നേരം വീട്ടിൽ എത്തിയാൽ എന്തൊക്കെ ചെയ്യും ? 

2 - സ്കൂളിൽ ഒരു ദിവസം ആരംഭിക്കുന്നത് എങ്ങനെ?

 3 മൊബൈലിൽ ഒരാളെ Photo എടുക്കണമെങ്കിൽ എന്ത് ചെയ്യണം ?

Number Concept-9 years  

1 സ്കൂൾ ബസിൽ എത്ര കുട്ടികളുണ്ട് ?  

 2_ക്രിക്കറ്റ് ടീമിൽ എത്ര അംഗങ്ങളുണ്ട് ? 

3. നമ്മുടെ പല്ലിന്റെ എണ്ണം എത്ര?

Reasoning-9 years 

1 അരി കഴുകുന്നതെന്തിന് ? 

2 മരുന്ന് കഴിക്കുന്നതെന്തിന് ? 

3 മുകളിലേക്ക് എറിഞ്ഞ സാധനങ്ങൾ താഴേക്ക് വരുന്നതിന്നു കൊണ്ട്?

General Awareness -9 years 

1 കേരളത്തിന്റെ മുഖ്യ മന്ത്രി ആരാണ് ?

2- ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നാണ് ?

3 കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആരാണ് ?

Sequencing of numbers -9 years

1.101, 20, 301,.......... 

2.80, 60, 40,.......,........ 

3.13, 15, 17,...... ,........

10 വയസ് 

യുക്തിചിന്ത -10 years

1 ഫീസ് അടയ്ക്കാൻ തന്ന Cash വീണു പോയാൽ എന്തു ചെയ്യും ? 

2 പുസ്തകം വാങ്ങാൻ പണം തികഞ്ഞി ല്ലെങ്കിൽ എന്തു ചെയ്യും ? 

3 School Bus ലെ അങ്കിൾ അപമര്യാദയായി പെരുമാറിയാൽ എന്തു ചെയ്യും ? 

സംഖ്യാബോധം -10 years

1 Keyboard ൽ എത്ര Keys ഉണ്ട് ?

2 ഒരു വർഷത്തിൽ എത്ര ദിവസ ങ്ങളുണ്ട് ?

3 School ൽ എത്ര ജനാലകളുണ്ട് ? 

Sequence -10 years 

1 : സ്വാതന്ത്ര്യ ദിനത്തിൽ School ൽ എന്തെല്ലാം പരിപാടികൾ ഉണ്ടാകാറുണ്ട്? 

2- പഠിക്കാനിരിക്കുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യും ? 

3  Train ൽ കയറുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യും ? 

Reasoning Skill -10 years

1. മഴ പെയ്യുന്നതെങ്ങനെ ? 

2. മനുഷ്യർക്ക് വെള്ളത്തിൽ ജീവിക്കാൻ സാധിക്കുന്നില്ല  എന്തു കൊണ്ട് ? 

3 രാത്രികളിൽ നക്ഷത്രങ്ങളെ കാണുന്നതെന്തു കൊണ്ട് ?

General Awareness -10 years

1 ലോകത്തിലെ ഏറ്റവും വേഗതയുള്ള പക്ഷി ഏത്?

2 ദേശീയ ഗാനം എഴുതിയ താര് ?

3 Computer ൻ്റെ പിതാവാര് ?

Sequencing of numbers -10 years

1.52, 51,50,.......... 

2.4, 8, 12 ,.......,........ 

3.10+1, 20+2, 30+3,......

11 വയസ്

യുക്തി ചിന്ത-11  years 

1 ഓടി ക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്നും ബാഗ് തെറിച്ചു വീണാൽ എന്തു ചെയ്യും ? 

2 കൈയ്യിലുള്ള വാച്ച് നഷ്ട്ടപ്പെട്ടാൽ എന്തു ചെയ്യും ? 

3 വീട്ടിൽ തനിച്ചിരിക്കുന്ന സമയത്ത് ഭിക്ഷക്കാരൻ വന്നാൽ എന്തു ചെയ്യും ?

Sequence-11  years  

1 ദൂരയാത്രയ്ക്ക് ഒരുങ്ങുമ്പോൾ എന്തൊക്കെ ചെയ്യണം ? 

2 പരീക്ഷയ്ക്ക് പോകുന്നതിന് മൂമ്പ് എന്തൊക്കെ ചെയ്യും ? 

3 റേഷൻ കടയിൽ പോയാൽ എന്തൊക്കെ ചെയ്യും ? 

സംഖ്യാബോധം-11  years 

1. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം എത്ര? 

2  - School ലെ Class Room കളുടെ എണ്ണം? 

3. കേളത്തിലെ ജില്ലകളുടെ എണ്ണം ?

Reasoning Skill-11  years

1 വെയിലത്ത് വസ്ത്രം ഉണങ്ങുന്നതെന്തു കൊണ്ട് ?

2. റോഡുകളിൽ Traffic Police നെ നിയമിക്കുന്നതെന്തിന് ? 

3. മഴവില്ല് ഉണ്ടാകുന്നതെന്തു കൊണ്ട് ? 

General Awareness-11  years

1 ഇന്ത്യ യുടെ ദശീയ നദി ഏത്?

2. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്?3 സുപ്രീം കോടതിയിലെ ആദ്യ വനിതാ Judge ആരാണ് ?

Sequencing of numbers-11  years 

1.11, 22, 33, 44,..........,.......

2. 6, 12, 18 ,.......,........ 

3.9, 18,  27,...... ,........

------------------------------


ഇന്ത്യൻ രാഷ്‌ട്രപതിയുടെ പേരെന്ത്?

നമ്മുടെ ദേശീയ പക്ഷി?

നമ്മുടെ പ്രധാനമന്ത്രി ആര്?

Reasoning Skill-10 years

വാഹനങ്ങൾക്ക് പെട്രോൾ എന്തിന്?

നാം വെള്ളം കുടിക്കുന്നതെന്തിന്?

പരീക്ഷ എന്തിനാണ്?

General

നമ്മുടെ രാജ്യത്തിൻറെ പേര്?

നമ്മുടെ ദേശീയ പതാകയുടെ നിറം?

നമ്മുടെ രാഷ്ട്ര പിതാവ് ആര് 


13 വയസ്സ് 

യുക്തി ചിന്ത 

1. കൂട്ടുകാരൻറെ വസ്ത്രത്തിൽ ചെളി തെറിച്ച് അവൻ കരയുന്നത് കണ്ടാൽ എന്ത് ചെയ്യും?

2. കൂട്ടുകാരൻറെ പണം നഷ്ടപ്പെട്ടിട്ട് നിന്നോട് പറഞ്ഞാൽ നീ എന്ത് ചെയ്യും?

3. കൂട്ടുകാരൻ കിണറ്റിൽ വീണാൽ എന്ത് ചെയ്യും?


Sequence

സ്‌കൂളിൽ നടന്ന ആർട്ട് ഫെസ്റ്റിലെ പരിപാടികൾ പറയുക?

കോഫി ഉണ്ടാക്കുന്നതിന്റെ സ്റ്റെപ്പുകൾ പറയുക?

റിപ്പബ്ലിക് ഡേ പരിപാടിക്ക് പ്രസംഗിക്കാൻ നിന്നെ തിരഞ്ഞെടുത്താൽ അതിന് തയ്യാറെടുക്കുന്നത് എങ്ങിനെ?


സംഖ്യാ ബോധം 

ആകെ കേന്ദ്ര ഭരണ പ്രദേശങ്ങൾ എത്ര?

വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് എത്തുന്നത് വരെയുള്ള ബസ്‌സ്റ്റോപ്പുകളുടെ എണ്ണം?

Listening എന്ന വാക്കിൽ എത്ര vowels ഉണ്ട്?


Reasoning Skill

ആശുപത്രികളിൽ X-ray എന്തിനാണ്?

വാഹനങ്ങളിൽ ബ്രേക്ക് എന്തിനാണ്?

ആംബുലൻസുകളിൽ സൈറൺ എന്തിനാണ്?


General

ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആരാണ്?

കേരളത്തിലെ ഏറ്റവും വലിയ ജില്ല?

കേരളത്തിൻറെ തലസ്ഥാനം?


8 വയസ്സ് 

യുക്തി ചിന്ത 

വഴിയിൽ പാമ്പിനെ കണ്ടാൽ എന്ത് ചെയ്യും?

രാവിലത്തെ ഭക്ഷണം ഇഷ്ടമില്ലാത്തതാണെങ്കിൽ എന്ത് ചെയ്യും?

സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങേണ്ട സ്ഥലം മറന്ന് പോയാൽ എന്ത് ചെയ്യും?


Listening and following instructions

മേശ തുറന്ന് നൂറു രൂപ എടുത്ത് കടയിൽ പോയി അരക്കിലോ സവാള വാങ്ങി മേശ തുറന്ന് ബാക്കി കാശ് വെച്ച് മേശ അടക്കുക.

ബാത്ത്റൂമിൽ കയറി കുളിച്ച് തോർത്തിയ ശേഷം അലമാറ തുറന്ന് ഡ്രസ്സ് എടുത്ത് ധരിച്ച് വരിക.


Sequence

തിങ്കളാഴ്‌ചത്തെ സ്‌കൂൾ ടൈം ടേബിൾ പറയുക.

കമ്പ്യൂട്ടർ ഓൺ ചെയ്യുന്നതിന് എന്തൊക്കെ ചെയ്യണം.

ടൂർ പോകുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യണം?


സംഖ്യാ ബോധം 

ഫോൺ നമ്പറിൽ എത്ര അക്കങ്ങളുണ്ട്?

മലയാള അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ എത്ര?

സ്‌കൂൾ ബസിൽ എത്ര സീറ്റുകൾ ഉണ്ട്?


Reasoning Skill

ഭക്ഷണം കഴിക്കുന്നതെന്തിന്?

സ്‌കൂളിൽ പോകുന്നതെന്തിന്?

വസ്ത്രം ധരിക്കുന്നതെന്തിന്?


General

അച്ചന്റെ പേര് എന്ത്?

ക്‌ളാസ്സ് ടീച്ചറിൻറെ പേര്?

നിന്റെ വീട്ടുപേരെന്ത്?


Colour Identification

ആനയുടെ നിറം 

ഇലയുടെ നിറം 

മുടിയുടെ നിറം

------------------------------------------------


Listening


3. പോയി ഗ്ലാസ്‌ കഴുകി വെള്ളമെടുത്തു  കൊണ്ട്  വരിക


Sequence

1ഉറങ്ങുന്നതിനു  മുമ്പ്  എന്തൊക്കെ  ചെയ്യും.

2ഇന്ന്  സ്കൂളിൽ  എന്തൊക്കെ  ചെയ്തു.

3ഏഴു  ദിവസങ്ങളുടെ  പേര്  പറയുക


സംഖ്യ  ബോധം



Saturday, October 24, 2020

തലയിലെ പേൻ ശല്യം മാറാൻ

വെളുത്തുള്ളി:  

തലയിലെ പേൻ ശല്യം മാറാൻ വെള്ളുത്തുള്ളി നല്ലതാണ്. എട്ടോ പത്തോ വെളുത്തുള്ളി എടുത്ത് പേസ്റ്റ് രൂപത്തിലാക്കി രണ്ടോ മൂന്നോ സ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച്പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. ഇതിന്റെ ഒറ്റതവണത്തെ ഉപയോഗം കൊണ്ട് തന്നെ പേൻ എല്ലാം വേരോടെ ഇല്ലാതാക്കാം.

 + മാമ്പഴത്തിൻറെ ആരോഗ്യഗുണങ്ങള്‍

Tuesday, August 11, 2020

visaprocessUAE: യു എ ഇയിലേക്ക് മടങ്ങാൻ ICA/GDRFA അനുമതി ആവശ്യമില്ല

visaprocessUAE: യു എ ഇയിലേക്ക് മടങ്ങാൻ ICA/GDRFA അനുമതി ആവശ്യമില്ല: പകരം https://uaeentry.ica.gov.ae എന്ന വെബ്സൈറ്റിൽ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് വിവരങ്ങൾ നൽകി പ്രവേശന യോഗ്യത ഉറപ്പ് വരുത്തിയാൽ മതി.  റെ...