Thursday, May 28, 2020

വിമര്‍ശനങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടന്മാര്‍ ആകുക

ഒരിക്കല്‍ ഒരു കാട്ടില്‍ ഒരുമത്സരം നടക്കുകയായിരുന്നു. . ഒരുവലിയ മരത്തില്‍ കയറുക എന്നതാണ് മത്സരം..മൃഗങ്ങള്‍ എല്ലാം അവിടെ ആ മരത്തിന് ചുറ്റും കൂടിയിട്ടുണ്ട്...മൃഗങ്ങള്‍ എല്ലാം ശ്രമിക്കുന്നുണ്ട്. പക്ഷെ കൊമ്പുകള്‍ ഒന്നും ഇല്ലാത്ത മരംആയതുകൊണ്ട് കേറുന്നവര്‍ വേഗത്തില്‍ താഴെ വീണ് പോകുന്നു. പലരും പലവട്ടം ശ്രമിച്ചിട്ട് പരാജയപ്പെട്ടു...

 ഒരു തവള ബഹളങ്ങള്‍ക്കിടയില്‍ മരത്തില്‍ കയറാന്‍ ആരംഭിച്ചു... മറ്റു മൃഗങ്ങള്‍ കൂവി... ചിലര്‍ പറഞ്ഞു" ഇവനെക്കാള്‍ വലിയവന്‍ നോക്കിയിട്ട് നടന്നില്ല, പിന്നെയാണ് ഇവന്‍... മറ്റുചില തവളകള്‍  അവനെ പിന്തിരിപ്പിക്കുവാന്‍ നോക്കി.. അതൊന്നും ആ തവളയെ ബാധിച്ചില്ല.. അവന്‍ വീണ്ടും പതുക്കെ കയറാന്‍ നോക്കി..അത്ഭുതമെന്നു പറയട്ടെ കുറച്ചു സമയത്തിനുള്ളതില്‍ അവന്‍ ലക്ഷ്യസ്ഥാനത്ത്  എത്തി.. തന്നെ കളിയാക്കിയവര്‍ ജയ് വിളിച്ചു... രാജാവായ സിംഹം ട്രോഫി നല്‍ക്കുമ്പോള്‍ ചോദിച്ചു " സ്നേഹിതാ, എത്രയൊക്കെ നിരുത്സാഹപ്പെടുത്തലുകളും വിമര്‍ശനങ്ങളും കേട്ടിട്ടും താങ്കള്‍ പിന്മാറാതെ  എങ്ങനെ ലക്ഷ്യത്തിലെത്തി?
അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല... പെട്ടന്ന് മൃഗങ്ങളുടെ ഇടയില്‍നിന്നും  ആ തവളയുടെ അമ്മ തവള ഉറക്കെ വിളിച്ചു പറഞ്ഞു" രാജാവേ, അവന്‍ പൊട്ടനാ..അവന് ചെവി കേള്‍ക്കാന്‍ കഴിയില്ല"

ചില സമയങ്ങളില്‍  നാം വിജയത്തില്‍ എത്തണമേങ്കില്‍ മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളും വിമര്‍ശനങ്ങളും കേട്ടില്ല എന്ന് വെക്കണം...പലതിനും പ്രതികരിക്കുവാനും മറുപടി പറയുവാനും പോകുമ്പോള്‍ വിജയിക്കുവാനുള്ള സമയം നഷ്ട്ടപ്പെടുകയാണ്‌ ചെയ്യുന്നത്..

വിമർശനം കഴമ്പുള്ളതാണങ്കിൽ ഉൾകൊള്ളുക

No comments: