സൗജന്യ ഓൺലൈൻ വിദ്യാഭ്യാസ പോർട്ടലായ സ്വയം (SWAYAM) വിവിധ ഓൺലൈൻ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. രാജ്യത്തെ വിവിധ ഐഐടികൾ, ഐഐഎം ബാംഗളൂർ, ഇഗ്നോ, എൻസിഇആർടി ഉൾപ്പടെയുള്ള സ്ഥാപനങ്ങളാണ് കോഴ്സുകൾ നടത്തുന്നത്.
https://swayam.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 4 മുതൽ 24 ആഴ്ച വരെ ദൈർഘ്യമുള്ള കോഴ്സുകൾ ലഭ്യമാണ്. ഇപ്പോൾ കോഴ്സ് പ്രവേശനം നടത്തുന്നവർക്ക് സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ പരീക്ഷയുണ്ടാകും.
9-ാം ക്ലാസുകാർക്കു മുതൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്കുവരെ ചേരാവുന്ന വിവിധ കോഴ്സുകൾ സൗജന്യമായി പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. അനലിറ്റിക്കൽ കെമിസ്ട്രി, അനിമൽ ഫിസിയോളജി, മാത്തമാറ്റിക്സ് സോഫ്റ്റ്വേറായ ജിയോജിബ്ര തുടങ്ങിയ കോഴ്സുകൾ ഇവയിൽ ചിലതാണ്.
നിലവിൽ 200-ലേറെ സ്ഥാപനങ്ങൾ നടത്തുന്ന 3140 കോഴ്സുകൾ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഒന്നരക്കോടിയോളം വിദ്യാർഥികൾ ഇതിനോടകം കോഴ്സുകളിൽ പ്രവേശനം നേടിയിട്ടുണ്ട്. കോഴ്സുകൾ സൗജന്യമാണെങ്കിലും സർട്ടിഫിക്കറ്റ് നേടാനായി അന്തിമ പരീക്ഷയെഴുതണം. ഇതിനായി വിദ്യാർഥികൾ നിശ്ചിത തുക ഫീസായി നൽകേണ്ടതുണ്ട്

No comments:
Post a Comment