Monday, June 7, 2021

മാമ്പഴത്തിൻറെ ആരോഗ്യഗുണങ്ങള്‍

എല്ലാവരുടെയും പ്രിയപ്പെട്ട മാമ്പഴത്തിൻറെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്.മാമ്പഴം കഴിക്കുന്നത് മോശം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പെക്റ്റിന്‍, വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയാല്‍ സമ്ബന്നമായ മാമ്പഴം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യും.

വിറ്റാമിന്‍ എ, ഫോളേറ്റ്, വിറ്റാമിന്‍ ബി തുടങ്ങിയ പോഷകങ്ങള്‍ മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ സഹായകമാണ്. കൂടാതെ മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന ഇരുമ്ബിന്റെ അളവ് വിളര്‍ച്ചയെ പ്രതിരോധിക്കും.

മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം. മാമ്പഴത്തിലൂടെ ശരീരത്തിന് ധാരാളം വിറ്റാമിന്‍ സി ലഭിക്കുകയും അത് കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നാരുകളാല്‍ സമ്ബന്നമായതിനാല്‍ ദഹനപ്രക്രിയ എളുപ്പമാക്കാന്‍ സഹായകമാകുന്നു.

No comments: