Friday, July 3, 2020

വിജയി

ചില ആളുകൾ പറയാറുണ്ട് എന്നെ കൊണ്ട് ഒന്നിനും കഴിയില്ല, എനിക്ക് കഴിവില്ല സൗന്ദര്യമില്ല,  കാശ് ഇല്ല എന്ത് ചെയ്താലും പരാജയം മാത്രമാണ്, എല്ലാവരും എന്നെ അവഗണിക്കുന്നു. സത്യത്തിൽ ഇതെല്ലാം നിങ്ങൾ തന്നെ നിങ്ങളുടെ ഉള്ളിൽ സൃഷ്ടിക്കുന്ന ഒരു ബ്ലോക്ക്‌ മാത്രമാണ്. ഇങ്ങനെ വരുമ്പോൾ നിങ്ങളുടെ ഗോളുകളും സ്വപ്നങ്ങളും ചെറുതായി ഒന്നും ഇല്ലാത്ത അവസ്ഥയിലേക്ക് വരും. ഈ ബ്ലോക്കുകളെ എല്ലാം തകർത്തു നിങ്ങളുടെ പരിമിതികൾക്കപ്പുറത്തു വന്ന് ചിന്തിക്കണം എന്നെകൊണ്ട് എല്ലാം സാധിക്കും എന്തും നേടിയെടുക്കാൻ കഴിയും എന്ന മനോഭാവം സൃഷ്ടിക്കുമ്പോൾ മാത്രമാണ് നിങ്ങൾ ഈ ലോകത്ത് വിജയിയാവുന്നത്.

No comments: