Saturday, June 6, 2020

സിവിൽ സർവീസ് കോച്ചിങ്ങിനു കേരളത്തിൽ ഏറ്റവും നല്ല ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?

താങ്കൾക്ക് ഇഷ്ടപ്പെട്ട വിഷയത്തിൽ ഡിഗ്രി പൂർത്തിയാക്കുക.അതോടൊപ്പം CBSE/NCERT 6-12 വരെയുള്ള പാഠ പുസ്തകങ്ങൾ വായിച്ചു തുടങ്ങുക. കോച്ചിംഗ് സെന്റർ പ്രൈവറ്റ് ഗവൺമെന്റ് മേഖലകളിലുണ്ട്. വേണമെങ്കിൽ ചേരാവുന്നതാണ്.

സിവിൽ സർവീസിന് കോച്ചിംഗ് നിർബന്ധമല്ല. ലക്ഷ്യബോധമുള്ള ഒരു വിദ്യാർത്ഥിക്ക്, ഇന്റർനെറ്റും, പുസ്തകങ്ങളും തന്നെ ധാരാളം. എന്നാൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് തുടക്കക്കാർക്ക്, കോച്ചിംഗ് തുടങ്ങിയവർക്ക് ആവശ്യമായ വിവരങ്ങൾ നല്കാൻ കഴിയും. പ്രധാനമായും, എന്താണ് പഠിക്കേണ്ടത്, എങ്ങനെയാണു പഠിക്കേണ്ടത് എന്ന ചോദ്യങ്ങൾക്ക് അവർ സഹായം നൽകും. അതിനു മുകളിൽ ഇരുത്തി പഠിപ്പിച്ചു പാസാക്കുവാൻ അവർക്ക് കഴിയില്ല. നമ്മൾ പഠിച്ചാൽ മാത്രമേ നമുക്ക് സർവീസ് ലഭിക്കുകയുള്ളൂ എന്ന് ആദ്യം മനസ്സിലാക്കണം.

ഒരു അഞ്ചു വർഷം മുന്നേ കേരളത്തിൽ ആകെ ഒന്നോ രണ്ടോ നല്ല ഇൻസ്റ്റിറ്റ്യൂട്ടുകളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് കഥ മാറി. ഒരുപാട് നല്ല ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇന്ന് കേരളത്തിലുണ്ട്. ഡൽഹിയിലും, ചെന്നൈയിലുമുള്ള പ്രശസ്ത സ്ഥാപനങ്ങൾ പോലും ഇന്ന് കേരളത്തിലുണ്ട്. കേരളത്തിൽ തിരുവനന്തപുരമാണ് സിവിൽ സർവീസ് വിദ്യാർത്ഥികളുടെ കേന്ദ്രം. സർക്കാർ മേൽനോട്ടത്തിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയാണ് ഏറ്റവും പ്രശസ്തം. 2005ൽ തുടങ്ങിയ ഈ സ്ഥാപനം കേരളത്തിൽ പാലക്കാട്, കോഴിക്കോട്, ജില്ലകളിലുമുണ്ട്. പട്ടം ചാരാച്ചിറയിലും, മണ്ണന്തലയിലുമാണ് തിരുവനന്തപുരത്തു ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. എല്ലാ വർഷവും 2 ബാച്ചുകൾ ഇവിടെയുണ്ട്.

ഒരുപാട് റിസൾട്ട് ഉണ്ടാക്കിയ ഒരു സ്ഥാപനമാണ് പാളയത്തുള്ള ഐ-ലേൺ. ഈ സ്ഥാപനം തുടങ്ങിയിട്ട് അഞ്ചു വർഷമേ ആയിട്ടുള്ളുവെങ്കിലും, മികച്ച റിസൾട്ടാണ് അവർ ഈ കുറഞ്ഞ കാലം കൊണ്ടുണ്ടാക്കിയിരിക്കുന്നതു. ഒരു വർഷം 2  ബാച്ചുകൾ ഇവിടെ പ്രവർത്തിക്കാറുണ്ട്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.എ.എസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷങ്കർ ഐ.എ.എസ് എന്ന സ്ഥാപനവും ഇപ്പോൾ 2 വർഷമായി തിരുവനന്തപുരത്തു പ്രവർത്തിക്കുന്നുണ്ട്. മറ്റു സ്ഥാപനങ്ങളെ പോലെ ഒരു ദിവസം ആറും ഏഴും മണിക്കൂർ ഇവിടെ ക്ലാസ് കാണില്ല. ദിവസം മൂന്നു മണിക്കൂറെ ഇവിടെ ക്ലാസ് കാണുകയുള്ളൂ. ആയതിനാൽ ഇവിടെ ഒരു വർഷം ഇരു ബാച്ച് മാത്രമേ കാണുകയുള്ളൂ. തിരുവനന്തപുരം പട്ടത്താണ് ഈ സ്ഥാപനം.   

ഇവരെ കൂടാതെ ഫോർച്യൂൺ ഐ.എ.എസ് , എൻലൈറ്റ് ഐ.എ.എസ് , എൻ.എസ്.എസ്. ഐ.എ.എസ് ,State. Civil service Academy, Trivandrum തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന സ്ഥാപനങ്ങൾ. കോഴ്സ് ഫീ ഒരു ലക്ഷത്തിനു മുകളിൽ വരും എന്നതും ശ്രദ്ധിക്കണം.

കോഴിക്കോട് ജില്ലയിൽ
Kerala State  civil Service Academy,West Hill
PM Institute, Farook College തുടങ്ങിയവയാണ് പ്രധാന സെൻററുകൾ.
-------------
Catch them Young - KITES Leadership Academy 
IAS/IPS/IFS തുടങ്ങിയ സിവിൽ സർവീസ് മേഖലകളും SSC/PSC തുടങ്ങിയ സർക്കാർ ജോലികളും ലക്‌ഷ്യം വെക്കുന്നവർ തങ്ങളുടെ മക്കൾക്ക് സ്‌കൂൾ പ്രായത്തിൽ തന്നെ അതിനു സഹായകമായ മാനസികാവസ്ഥയും മൽസര പരീക്ഷകളോടുള്ള അഭിരുചിയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
കുരുന്ന് പ്രായത്തിലേ ഉയർന്ന ഗോൾ സെറ്റ് ചെയ്‌ത്‌ ഭാഷാ ഗണിത ശാസ്ത്ര മാനവിക പൊതുവിജ്ഞാന വിവരങ്ങൾ ആർജിച്ചു തുടങ്ങണം. KITES Leadership Academy യുടെ ഒരു വർഷത്തെ KITES Prep പ്രോഗ്രാമും ശേഷം രണ്ട് വർഷത്തെ KITES Mastery യും വിദ്യാർത്ഥികളിൽ ഉയർന്ന Leadership Skill, Self Esteem, Confidence തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കും. ആവശ്യമുള്ളവർക്ക് പിന്നീട് KITES ID Club ൽ തുടരാം. ഭാവിയിൽ ഏത് മേഖലയിൽ പ്രവേശിച്ചാലും അവർ ജീവിതത്തിൽ A+ നേടിയിരിക്കും.
സ്‌കൂൾ പഠനത്തോടൊപ്പം ഒഴിവ് ദിവസങ്ങളിലെ പരിശീലനത്തിലൂടെ KITES Program പൂർത്തിയാക്കാം. 9 മുതൽ 17 വരെയുള്ള പ്രായക്കാർക്ക് പ്രവേശനം.
Personal mentoring ഉം counselling ഉം ഓരോരുത്തരുടെയും അഭിരുചി നേരത്തെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. 
Moulding the better version of your child and helping them to become Movers and Shakers of tomorrow.

Study Centers: Vettathur, Pandikkad, Manjeri, Mavoor.....
Call: 9539051386
www.allprocess.in

No comments: