Thursday, June 25, 2020

വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ 2020-21 സാമ്പത്തിക വർഷം മൃഗസംരക്ഷണ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ

1.ആട് വളർത്തൽ (വനിത)
25 ഗുണഭോക്താക്കൾക്ക്  15kg അല്ലെങ്കിൽ അതിൽ കൂടുതലോ തൂക്കമുള്ള രണ്ടു പെണ്ണാടുകളെ ഗുണഭോക്തൃ വിഹിതം നേരിട്ടു ചിലവഴിച്ചു വാങ്ങുന്ന മുറക്ക് സബ്സിഡി കച്ചവടക്കരന്റെ അക്കൗണ്ടിലേക്കു നൽകുന്നു.
ആവശ്യമുള്ള രേഖകൾ
അപേക്ഷ,റേഷൻകാർഡ് കോപ്പി,ആധാർ,നികുതിച്ചീട്ട്,കച്ചവടക്കാരന്റെ ആധാർ ,പാസ്സ് ബുക്ക്‌ കോപ്പി.

2.കാളകുട്ടി വളർത്തൽ(വനിത)
30 ഗുണഭോക്താകൾക് 6- 8മാസം പ്രായമുള്ള കാളകുട്ടികളെ നേരിട്ടു ഗുണഭോക്തൃ വിഹിതം ചിലവഴിച്ചു വാങ്ങാം.50% സബ്സിഡി തുകയായ 7000 രൂപ കച്ചവടക്കാരന്റെ അക്കൗണ്ടിലേക്ക് നൽകുന്നു.
ആവശ്യമുള്ള രേഖകൾ
അപേക്ഷ,റേഷൻകാർഡ് കോപ്പി,ആധാർ,നികുതിച്ചീട്ട്,കച്ചവടക്കാരന്റെ ആധാർ ,പാസ്സ് ബുക്ക്‌ കോപ്പി.

3.കാളകുട്ടി വളർത്തൽ(sc)
48 ഗുണഭോക്താകൾക് 6- 9മാസം പ്രായമുള്ള കാളകുട്ടികളെ നേരിട്ടു ഗുണഭോക്തൃ വിഹിതം ചിലവഴിച്ചു വാങ്ങാം.75% സബ്സിഡി തുകയായ 10000 രൂപ കച്ചവടക്കാരന്റെ അക്കൗണ്ടിലേക്ക് നൽകുന്നു.
ആവശ്യമുള്ള രേഖകൾ
അപേക്ഷ,റേഷൻകാർഡ് കോപ്പി,കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്,ആധാർ,നികുതിച്ചീട്ട്,കച്ചവടക്കാരന്റെ ആധാർ ,പാസ്സ് ബുക്ക്‌ കോപ്പി.

4.കറവപശു വളർത്തൽ(വനിത,sc)
5 ഗുണഭോക്താകൾക് കുറഞ്ഞത് 10 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്ന സങ്കരയിനം പശുവിനെ നേരിട്ടു ഗുണഭോക്തൃ വിഹിതം ചിലവഴിച്ചു വാങ്ങാം.75% സബ്സിഡി തുകയായ 45000 രൂപ കച്ചവടക്കാരന്റെ അക്കൗണ്ടിലേക്ക് നൽകുന്നു.

ആവശ്യമുള്ള രേഖകൾ 
അപേക്ഷ,റേഷൻകാർഡ് കോപ്പി,കമ്മ്യൂണിറ്റി സര്ടിഫിക്കറ്റ്,ആധാർ,നികുതിച്ചീട്ട്,കച്ചവടക്കാരന്റെ ആധാർ ,പാസ്സ് ബുക്ക്‌ കോപ്പി.

മേൽപറഞ്ഞ 4 പദ്ധതികളിലും ഇൻഷുറൻസ് ചിലവ് ഗുണഭോക്തക്കൾനേരിട്ടു വഹിക്കേണ്ടതാണ്

5.കാട വളർത്തൽ
48 ഗുണഭോക്താകൾക് 3.4ആഴ്‌ച   പ്രായമുള്ള 100 കാടകുട്ടികളും കൂടും നൽകുന്നു
ഗുണഭോക്തൃ വിഹിതം .4350 രൂപ .
സബ്സിഡി 2350 രൂപ
ഗുണഭോക്തൃ വിഹിതം പഞ്ചായത്തിലോ മൃഗാസ്പത്രിയിലോ അടക്കേണ്ടതാണ്.
ആവശ്യമുള്ള രേഖകൾ
അപേക്ഷ,റേഷൻകാർഡ് കോപ്പി,ആധാർ,നികുതിച്ചീട്ട്.
6. കറവപ്പശുക്കൾക്കു കാലിത്തീറ്റ വിതരണം
71 ഗുണഭോക്താക്കൾക്ക് 100kg കാലിത്തീറ്റ വീതം 6മാസം 50% സബ്സിഡി നിരക്കിൽ നൽകുന്നു.
ആവശ്യമുള്ള രേഖകൾ: റേഷൻ കാർഡ്,നികുതിച്ചീട്ട്, ആധാർ പകർപ്പുകൾ.

സുഭിക്ഷകേരളം- വനിതകൾക്ക് പോത്തിൻകുട്ടി വളർത്തൽ:-29 പട്ടികജാതിയിൽ ഉൾപ്പെടുന്ന 29 വാണിതഗുണഭോ ക്താക്കൾക്കു75ശതമാനം സബ്സിഡി(പരമാവധി 10000 രൂപ).പോത്തുകുട്ടിയെ വാങ്ങി സ്വന്തം ചെലവിൽ ഇൻഷുറൻസ് ചെയ്യണം.

അര്ഹതമാനദണ്ഡം
1.ഗുണഭോക്താവ് പട്ടികജാതി വിഭാഗത്തിൽ പെട്ടതായിരിക്കണം
2.പോത്തുകുട്ടിയെ വാങ്ങി വളർത്താൻ സന്നദ്ധതയും സൗകര്യവും ഉള്ളവർ ആയിരിക്കണം
3.500000 രൂപയിൽ താഴെ വർഷികവരുമാനം ഉള്ള കുടുംബാംഗം
മുന്ഗണന മാനദണ്ഡം
1.പരമ്പരാഗതമായി കന്നുകാലികളെ വളർത്തുന്നവർ-20
2.വിധവകൾ ഉള്ള കുടുംബം-20
3.സ്ത്രീ കുടുംബനാഥ ആയുള്ള കുടുംബം-20
4.ഭിന്നശേഷിക്കാരായ അംഗങ്ങൾ ഉള്ള കുടുംബം-20
5.ശാസ്ത്രീയമായ തൊഴുത്തുള്ളവർ.-20
.
സുഭിക്ഷാകേരളം-കറവപ്പശുക്കൾക്കു കാലിത്തീറ്റ(പട്ടികജാതി)
13 പട്ടികജാതി ഗുണഭോക്താക്കൾക്ക് 2 ചാക്ക് കാലിത്തീറ്റ വീതം 6 മാസത്തേക്ക് 75 ശതമാനം സബ്സിഡി നിരക്കിൽ നല്കുന്നു..
അര്ഹതമാനദണ്ഡം
1.ഗുണഭോക്താവ് പട്ടികജാതി വിഭാഗത്തിൽ പെട്ടതായിരിക്കണം
2. കറവപ്പശു വളർത്തുന്നവ ർ ആയിരിക്കണം
3.500000 രൂപയിൽ താഴെ വർഷികവരുമാനം ഉള്ള കുടുംബാംഗം
മുന്ഗണന മാനദണ്ഡം
1.പരമ്പരാഗതമായി കന്നുകാലികളെ വളർത്തുന്നവർ-20
2.വിധവകൾ ഉള്ള കുടുംബം-20
3.സ്ത്രീ കുടുംബനാഥ ആയുള്ള കുടുംബം-20
4.ഭിന്നശേഷിക്കാരായ അംഗങ്ങൾ ഉള്ള കുടുംബം-20
5.ശാസ്ത്രീയമായ തൊഴുത്തുള്ളവർ.

No comments: