Friday, May 29, 2020

പ്രശസ്ത യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ സൗജന്യമായി വീട്ടിലിരുന്ന് പഠിക്കാം

ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ  സൗജന്യമായി വീട്ടിലിരുന്ന് പഠിച്ച് സർട്ടിഫിക്കറ്റ് നേടാൻ നെടുങ്കണ്ടം എം .ഇ.എസ് കോളജ് അവസരമൊരുക്കുന്നു . പ്രമുഖ ഓണലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ "കോഴ്സിറ" വഴിയാണ് ഇത് സാധ്യമാക്കുന്നത് . "കോഴ്സിറ" വഴി പഠനം നടത്തുന്നതിന്  സാധാരണ ഗതിയിൽ ഫീസ് ഉണ്ടെങ്കിലും ലോക് ഡൗൺ പ്രമാണിച്ച് ഇപ്പോൾ സൗജന്യമായി പഠനം നടത്താം. ലോകത്തെ കോടിക്കണക്കിന് ആളുകൾ ഇപ്പോൾ "കോഴ്സിറ" വഴി പഠനം നടത്തി വരുന്നു.വിവധ കോഴ്സുകളിൽ ചേരുന്നതിന് ഇപ്പോൾ വിദ്യാർത്ഥി ആയിരിക്കണമെന്ന് നിർബന്ധമില്ല.ആർക്കു വേണമെങ്കിലും ചേരാം.

 ലോകോത്തര യൂണിവേഴ്സിറ്റികളായ യേൽ ,മിഷിഗൺ , സ്റ്റാൻഫോർഡ്,  പ്രിൻസ്റ്റൺ തുടങ്ങിയ 600 ലധികം യൂണിവേഴ്സിറ്റികൾ  നൽകുന്ന 3800 അധികം കോഴ്സുകൾ ഇതിലൂടെ പഠിക്കാനാകും . മൂന്നാഴ്ച്ച മുതൽ ആറ് മാസം വരെയാണ് കോഴ്സുകളുടെ കാലാവധി . കമ്പ്യൂട്ടർ സയൻസ്, മെഡിസിൻ ,സയൻസ്, എഞ്ചിനീയറിംഗ് , ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് തുടങ്ങി എല്ലാ പഠന ശാഖകളിലേയും കോഴ്സുകൾ ലഭ്യമാണ്. tiny.cc/mescourseraregistration എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുമ്പോൾ  എം.ഇ.എസ്  കോളജിൽ നിന്ന് ഇമെയിലിൽ ലഭിക്കുന്ന പേജിൽ ജോയിൻ ചെയ്ത ശേഷം മെനുവിൽ നിന്ന് ഇഷ്ടമുള്ള പഠന മേഖല തെരഞ്ഞെടുക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ലിസ്റ്റിൽ നിന്ന്  കോഴ്സ് തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.

No comments: