Thursday, May 28, 2020

കമ്പ്യൂട്ടറുപയോഗിക്കാതെ മൊബൈലിലെ ഡിലീറ്റഡ് ഫയൽ റിക്കവർ ചെയ്യാൻ

ഇപ്പോള്‍ എല്ലാവര്‍ക്കും അവരുടെ സ്മാര്‍ട്ട് ഫോണും അവരുടെ വര്‍ക്ക് സ്‌റ്റേഷന്റെ സെര്‍വര്‍ പോലെയാണ്. പ്രധാനപ്പെട്ട ഫയലുകള്‍, ചിത്രങ്ങള്‍, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ഫോണില്‍ സൂക്ഷിക്കുകയും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അവ അയയ്ക്കുകയും ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ഒന്നോര്‍ത്തു നോക്കൂ ഒരു ചെറിയ അശ്രദ്ധ കൊണ്ടോ മറ്റോ ഫയലുകളോ ഫോട്ടോകളോ, മീറ്റിംഗ് വീഡിയോകളോ , ഇനി അതുമല്ലെങ്കില്‍ ക്ലയന്റോ മേലുദ്യോഗസ്ഥനോ നിങ്ങള്‍ക്കയച്ച മെസേജുകള്‍ ഡിലീറ്റ് ആയി പോകുന്നത്. ഇതൊക്കെ സ്വാഭ്ാവികമാണ്. എന്നാല്‍ തിരിച്ച് അവയെ റിക്കവര്‍ ചെയ്യുന്നത് കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള മിനക്കെട്ട പണിയാണ്. ഇനിയിതാ പരമാവധി ഫയലുകളും തിരികെ ഫോണിലേക്ക് തന്നെ ലഭിക്കാവുന്ന കംപ്യൂട്ടര്‍ ഇല്ലാതെയും തിരിച്ചെടുക്കല്‍ സാധ്യമാക്കുന്ന ചില മാര്‍ഗങ്ങള്‍.

ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ തന്നെ ഇതിന് സഹായിക്കുന്ന ഒരുപിടി ആപ്പുകള്‍ ലഭ്യവുമാണ്. ഇവ രണ്ടു തരമാണ്. ഒന്ന് കംപ്യൂട്ടറിലെ റീസൈക്കിള്‍ ബിന്നിനോട് സമാനമായ ആപ്പുകള്‍. ഇത്തരം ആപ്പുകള്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ ബിന്‍ ഫോള്‍ഡറിലേക്ക് സൂക്ഷിക്കും. ഡിലീറ്റ് ചെയ്ത ഫയലുകളെല്ലാം ഇവിടെയുണ്ടാകും. നിങ്ങള്‍ക്ക് അത് പിന്നീട് തിരിച്ചെടുക്കുകയും ചെയ്യാം. രണ്ടാമത്തേത് ശരിക്കും റിക്കവറി തന്നെ സാധ്യമാക്കുന്ന ആപ്പുകളാണ്. ഫോണില്‍ നിന്നും പൂര്‍ണമായും ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാന്‍ ഇവ സഹായിക്കും.

ഇവയാണ് ചുവടെ പറയുന്നത്.

ഈസ് അസ് മൊബിസേവര്‍
Ease US Mobisaver

വിന്‍ഡോസ് ഉപയോഗിച്ച് ഡേറ്റാ റിക്കവറി നടത്തിയിട്ടുള്ള ആളുകളെ സംബന്ധിച്ചെടുത്തോളം സുപരിചിതമായ ഒരു പേരായിരിക്കും ഇത്. വിന്‍ഡോസില്‍ ലഭ്യമായ അത്രയ്ക്കും സൗകര്യങ്ങള്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമല്ല എങ്കിലും ഈ ആപ്പും ഒരു പരിധിയോളം നഷ്ടമായ ഫയലുകള്‍ തിരിച്ചെടുക്കാന്‍ സഹായിക്കുന്നവയാണ്. ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ എന്നിവയ്ക്കൊപ്പം മെസേജുകള്‍, കോണ്‍ടാക്ട്‌സ്, വാട്‌സാപ്പ് മെസ്സേജസ്, കാള്‍ ഹിസ്റ്ററി എന്നിവയെല്ലാം തന്നെ ഈ ആപ്പ് വഴി തിരിച്ചെടുക്കാം.

ഡിസ്‌ക് ഡിഗ്ഗര്‍
Disk Digger photo recovery

നിലവില്‍ ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ഏറ്റവും ആളുകള്‍ റേറ്റ് ചെയ്തിട്ടുള്ള റിക്കവറി ആപ്പുകളില്‍ ഒന്നാണിത്. ഡിലീറ്റ് ചെയ്തുപോയ ചിത്രങ്ങള്‍, വീഡിയോ, ഓഡിയോ എന്നിവയെല്ലാം തന്നെ ഈ ആപ്പ് വഴി ഒരു പരിധി വരെ തിരിച്ചെടുക്കാം. ഇനി നിങ്ങളുടെ മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ പോലും ഈ ആപ്പ് ഉപയോഗിച്ച് ഫയലുകള്‍ കഴിവതും തിരിച്ചെടുക്കാം. ഈ ആപ്പ് ഉപയോഗിക്കണമെങ്കില്‍ ഫോണിന് റൂട്ട് ആക്‌സസ് വേണമെന്നില്ല. റൂട്ട് ഉണ്ടെങ്കില്‍ അല്‍പ്പം അപ്‌ഗ്രേഡഡ് രീതിയില്‍ ആപ്പ് പ്രവര്‍ത്തിക്കുകയും ചെയ്യും.

ജിടി റിക്കവറി
GT Recovery

മുകളില്‍ പറഞ്ഞ ആപ്പുകളെ പോലെ തന്നെയാണ് ഇതിന്റെയും പ്രവര്‍ത്തനം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണിന്റെ മെമ്മറിയാണോ അതോ മെമ്മറി കാര്‍ഡാണോ എവിടെയുള്ള ഫയല്‍ ആണ് ഡിലീറ്റ് ചെയ്തത് എന്ന് നോക്കി സ്‌കാന്‍ ചെയ്യാം. സ്‌കാനിംഗ് പൂര്‍ത്തിയായാല്‍ വരുന്ന ലിസ്റ്റില്‍ നിന്നും നമുക്ക് ആവശ്യമായ ഡിലീറ്റ് ചെയ്തുപോയ ഫയലുകള്‍ തിരിച്ചെടുക്കാം. പരിമിതികളോടെ റൂട്ട് ഇല്ലാതെയും ഈ ആപ്പ് പ്രവര്‍ത്തിക്കുന്നതാണ്.

റീസൈക്കിള്‍ ബിന്‍ പോലെ ഒരു ആപ്പ്
ഡംപ്സ്റ്റര്‍
Dumpster:

നിങ്ങള്‍ ഒഫിഷ്യല്‍ ആവശ്യങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് ഡൗണ്‍ ലോഡ് ചെയ്യുന്നതാണ് എളുപ്പം.
ആദ്യം പറഞ്ഞ റീസൈക്കിള്‍ ബിന്‍ ആപ്പാണിത്. ഒരു ഡാറ്റ റിക്കവറി ആപ്പ് എന്നതിനേക്കാള്‍ ഒരു റീസൈക്കിള്‍ ബിന്‍ എന്ന രീതിയിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക. അതായത് ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം നടക്കുന്ന ഡിലീറ്റുകള്‍ എല്ലാം ഈ ആപ്പിന് തിരിച്ചെടുക്കാന്‍ കഴിയും. അതിനാല്‍ ഈ രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷമുള്ള ഫയല്‍ റിക്കവറിക്കായി ഈ ആപ്പ് ഉപയോഗിക്കാം

No comments: