ഫാം നിർമ്മാണച്ചട്ടങ്ങൾ ഭേദഗതിചെയ്യുന്നു.
മലപ്പുറം: കർഷകരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് ഫാംകെട്ടിടങ്ങളുടെ നിർമ്മാണച്ചട്ടങ്ങളിൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനം. ഇതിനായി പഞ്ചായത്ത്, നഗരപ്രദേശങ്ങളിലെ കെട്ടിടനിർമ്മാണ ച്ചട്ടങ്ങൾ ഭേദഗതിചെയ്യാൻ മന്ത്രിതലയോഗം തീരുമാനിച്ചു.
അപകടമുണ്ടാക്കുന്ന വ്യവസായങ്ങൾ നടത്തുന്ന കെട്ടിടങ്ങൾക്കുള്ള വ്യവസ്ഥകളിൽനിന്ന് ഫാം കെട്ടിടങ്ങളെ ഒഴിവാക്കിയതാണ് പ്രധാന ഇളവ്. 20 പശുക്കളെയും 50 ആടുകളെയും 1000 കോഴികളെയും വളർത്തുന്നതിന് ലൈസൻസ് എടുക്കേണ്ടതില്ലെന്നതാണ് പുതിയ നിർദേശം. ഇവയെ വളർത്തുന്ന ഷെഡ്‌ഡുകൾക്ക് ഇനി കെട്ടിട ലൈസൻസ് ആവശ്യമില്ല. ഇങ്ങനെ ലൈസൻസ് എടുക്കേണ്ടിവന്നത് കൃഷിക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും സൃഷ്ടിച്ചിരുന്നു. മൃഗസംരക്ഷണ ഫാമുകളെ കാർഷികാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്ന പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്. ഇതോടെ ഫാമുകളിലേക്കുള്ള റോഡുകളുടെ വീതി, പാർക്കിങ്ങ് സ്ഥലം, കെട്ടിടത്തിന്റെ വിസ്തൃതി തൊഴിലാളികൾക്ക് ടോയ്‌ലറ്റ് സൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച നിബന്ധനകൾ ഫാമുകൾക്ക് ബാധകമല്ലാതാകും. ഫാം പ്രവർത്തിക്കുന്ന ഭൂമിയുടെ 40 ശതമാനം തുറസ്സായി നിലനിർത്തണമെന്ന നിബന്ധനയും ഇല്ല.

No comments:
Post a Comment